x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​സ്റ്റ് ഓ​ഫി​സ് ജം​ഗ്ഷ​നി​ല്‍ പു​തു​താ​യി ടാ​ര്‍ ചെ​യ്ത റോ​ഡി​ല്‍ വീ​ണ്ടും കു​ഴി

വെബ് ഡെസ്ക്
Published: August 30, 2026 05:43 AM IST | Updated: August 30, 2026 05:43 AM IST

മൂ​വാ​റ്റു​പു​ഴ പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​നി​ല്‍ തി​ര​ക്കേ​റി​യ റോ​ഡി​ല്‍ രൂ​പ​പ്പെ​ട്ട കു​ഴി.

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന പാ​ത​യാ​യ പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​നി​ല്‍ പു​തു​താ​യി ടാ​ര്‍ ചെ​യ്ത റോ​ഡി​ല്‍ വ​ന്‍ കു​ഴി. മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ റോ​ഡി​ലാ​ണ് മ​ഴ​യി​ല്‍ കു​ഴി രൂ​പ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പെ​യ്ത മ​ഴ​യി​ല്‍ കു​ഴി​യി​ല്‍ വെ​ള്ള​ക്കെ​ട്ടും രൂ​പ​പ്പെ​ട്ട​തോ​ടെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍ പ്ര​മാ​ണി​ച്ച് ന​ഗ​ര​ത്തി​ല്‍ വ​ന്‍​തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന സ​മ​യ​മാ​യി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ന്‍ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. രാ​ത്രി സ​മ​യ​ങ്ങ​ളി​ലാ​ണ് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രും ബൈ​ക്ക് യാ​ത്ര​ക്കാ​രും കൂ​ടു​ത​ലും അ​പ​ക​ട​ത്തി​ല്‍ പെ​ടു​ന്ന​ത്. കു​ഴി​യ​ട​ച്ച് റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും ആ​വ​ശ്യം.

Tags : NattuVishesham DistrictNews

Recent News

Corehub Up