x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​സ്ട്രേ​ലി​യ​ൻ എം​പി പ​രി​യാ​ര​ത്ത് റ​മ്പൂ​ട്ടാ​ൻ, മ​ങ്കോ​സ്റ്റി​ൻ തോ​ട്ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു 


Published: July 1, 2026 04:36 AM IST | Updated: July 1, 2026 04:36 AM IST

ചാ​ല​ക്കു​ടി: ഓ​സ്ട്രേ​ലി​യ​ൻ എം​പി​യും മു​ൻ​മ​ന്ത്രി​യും ലി​ബ​റ​ൽ പാ​ർ​ട്ടി​യു​ടെ നേ​താ​വും പാ​ർ​ല​മെ​ന്‍റ് കാ​ര്യ​സ​മി​തി ചെ​യ​ർ​മാ​നു​മാ​യ ഡേ​വി​ഡ് ഹോ​ഡ്ജെ​റ്റ് പ​രി​യാ​ര​ത്ത് റ​മ്പൂ​ട്ടാ​ൻ, മാ​ങ്കോ​സ്റ്റി​ൻ തോ​ട്ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു .ഓ​സ്ട്രേ​ലി​യ​യി​ൽ റ​മ്പൂ​ട്ടാ​ന് ന​ല്ല വി​ല​യാ​ണ്. നി​ല​വി​ൽ കേ​ര​ള​ത്തി​ൽ നി​ന്നും ഓ​സ്ട്രേ​ലി​യ​യി​ലേ​ക്ക് ക​യ​റ്റു​മ​തി​യി​ല്ല. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ക​യ​റ്റു​മ​തി​ക്ക് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ഓ​സ്ട്രേ​ലി​യ​ൻ പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച​ചെ​യ്യു​മെ​ന്ന് അ​ദ്ദേ​ഹം ക​ർ​ഷ​ക​ർ​ക്ക് ഉ​റ​പ്പ് ന​ൽ​കി.
വി​ദ്യാ​ഭ്യാ​സം, ടൂ​റി​സം, കാ​ർ​ഷി​ക മേ​ഖ​ല​ക​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കും ഗു​ണ​ക​ര​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ആ​ർ​ജെ​ഡി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി യൂ​ജി​ൻ മോ​റേ​ലി​യു​ടെ​യും പൊ​യ്യ സി​എ​ഫ്ഐ ലോ ​കോ​ള​ജ് മാ​നേ​ജ്മ​ന്‍റി​ന്‍റേ​യും ക്ഷ​ണ​പ്ര​കാ​ര​മാ​ണ് അ​ദ്ദേ​ഹം കേ​ര​ളം സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തും കേ​ര​ള റ​മ്പൂ​ട്ടാ​ൻ ആ​ൻ​ഡ് മാ​ങ്കോ​സ്റ്റീ​ൻ ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​നും ആ​ർ​ജെ ഡി​യും ചേ​ർ​ന്ന് പ​രി​യാ​ര​ത്ത് സ്വീ​ക​ര​ണം ന​ൽ​കി. പ​രി​യാ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ജി ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​പ്സി ജെ​യ്റ്റ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഡാ​ർ​ളി പോ​ൾ​സ​ൺ, ആ​ർ​ജെ​ഡി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി യൂ​ജി​ൻ മേ​റേ​ലി, കേ​ര​ള റ​മ്പൂ​ട്ടാ​ൻ ആ​ൻ​ഡ് മാ​ങ്കോ​സ്റ്റി​ൻ ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സി.​വി. ഷാ​ജു, വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​യ് ത​ക്കേ​ക്ക​ര, ജി​ന്ന​റ്റ് മാ​ത്യു, സി​എ​ഫ്ഐ കോ​ള​ജ് മാ​നേ​ജ​ർ പി.​ജെ. മാ​ത്യു, ആ​ർ​ജെ​ഡി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് വി ​ഐ​നി​ക്ക​ൽ, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പോ​ൾ പു​ല്ല​ൻ, ആ​ർ​ജെ​ഡി കൊ​ടു​ങ്ങ​ല്ലൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഡേ​വീ​സ് ക​ണ്ണം​മ്പി​ള്ളി, എ.​എ​ൽ. കൊ​ച്ച​പ്പ​ൻ, ഡേ​വി​സ് താ​ക്കോ​ൽ​ക്കാ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Districte News

Recent News

Corehub Up