x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൺമുന്നിൽ അപകടം കണ്ടില്ലെന്ന് നടിച്ച് അധികൃതർ

വെബ് ഡെസ്ക്
Published: August 18, 2026 02:39 AM IST | Updated: August 18, 2026 02:39 AM IST

​​ത​​ല​​യോ​​ല​​പ​​റ​​മ്പ് ബ​​സ് സ്റ്റാ​​ൻ​​ഡി​​ന് മു​​ൻ​​വ​​ശ​​ത്ത് ഇ​​ൻ്റ​​ർ​​ലോ​​ക്ക് ക​​ട്ട​​ക​​ൾ ത​​ക​​ർ​​ന്ന​​തി​​നെ തു​​ട​​ർ​​ന്ന് രൂ​​പ​​പ്പെ​​ട്ട വ​​ൻ​​ഗ​​ർ​​ത്ത​​ങ്ങ​​ൾ.

ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് : ബ​​സ് സ്റ്റാ​​ൻ​​ഡി​​ന് മു​​ൻ​​വ​​ശ​​ത്ത് രൂ​​പ​​പ്പെ​​ട്ട വ​​ൻ​​ഗ​​ർ​​ത്ത​​ങ്ങ​​ൾ അ​​പ​​ക​​ട ഭീ​​ഷ​​ണി ഉ​​യ​​ർ​​ത്തു​​ന്നു. കോ​​ട്ട​​യം-​​ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് റോ​​ഡി​​നോ​​ട് ചേ​​ർ​​ന്നു​​ള്ള സ്റ്റാ​​ൻ​​ഡി​​ലേ​​ക്ക് സ്റ്റാ​​ൻ​​ഡി​​ൽ ബ​​സു​​ക​​ൾ പ്ര​​വേ​​ശി​​ക്കു​​ന്ന ഭാ​​ഗ​​ത്താ​​ണ് ഇ​​ന്‍റെ​ർ​ലോ​​ക്ക് ക​​ട്ട​​ക​​ൾ ത​​ക​​ർ​​ന്ന് വ​​ൻ കു​​ഴി​​ക​​ൾ രൂ​​പ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്. ഈ ​​കു​​ഴി​​ക​​ൾ സ്റ്റാ​​ൻ​​ഡി​​ലേ​​ക്ക് ക​​യ​​റു​​ന്ന ബ​​സു​​ക​​ൾ​​ക്ക് പു​​റ​​മേ പ്ര​​ധാ​​ന നി​​ര​​ത്തി​​ലൂ​​ടെ ക​​ട​​ന്നു പോ​​കു​​ന്ന വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കും വ​​ലി​​യ അ​​പ​​ക​​ട ഭീ​​ഷ​​ണി​​യാ​​ണ്. ബ​​സു​​ക​​ൾ വ​​രു​​ന്ന​​തും പോ​​കു​​ന്ന​​തും ഒ​​രു​​ഭാ​​ഗ​​ത്തു കൂ​​ടി​​യാ​​യ​​തി​​നാ​​ൽ ബ​​സു​​ക​​ൾ ക​​ട​​ന്നു വ​​രു​​മ്പോ​​ൾ സ്റ്റാ​​ൻ​​ഡി​​ലെ​​ത്തു​​ന്ന​​വ​​ർ ഓ​​ടി​​മാ​​റേ​​ണ്ട സ്ഥി​​തി​​യാ​​ണ്.

മ​​ഴ​​പെ​​യ്യു​​മ്പോ​​ൾ ഈ ​കു​​ഴി​​ക​​ളി​​ൽ ചെ​​ളി​​വെ​​ള്ളം നി​​റ​​യും. കു​​ഴി​​ക​​ളി​​ലൂ​​ടെ ബ​​സ് സ്റ്റാ​​ൻ​​ഡി​​ലേ​​ക്ക് ക​​ട​​ക്കു​​മ്പോ​​ൾ ചെ​​ളി​​വെ​​ള്ളം തെ​​റി​​ച്ച് വ​​ഴി​​യാ​​ത്ര​​ക്കാ​​രു​​ടെ ദേ​​ഹ​​ത്ത് പ​​തി​​ക്കു​​ന്നു.​ കോ​​ട്ട​​യം, എ​​റ​​ണാ​​കു​​ളം തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്ക​​ട​​ക്കം സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന നി​​ര​​വ​​ധി ബ​​സു​​ക​​ളും ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് വാ​​ഹ​​ന​​ങ്ങ​​ളും ക​​ട​​ന്നു​​പോ​​കു​​ന്ന തി​​ര​​ക്കേ​​റി​​യ സ്റ്റാ​​ൻ​​ഡി​​നു മു​​ൻ​​വ​​ശ​​മാ​​ണ് ഏ​​റെ നാ​​ളാ​​യി ത​​ക​​ർ​​ന്നു കി​​ട​​ക്കു​​ന്ന​​ത്.
ത​​ല​​യോ​​ല​​പ​​റ​​മ്പ് പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സി​​ന് ഏ​​താ​​നും മീ​​റ്റ​​റു​​ക​​ൾ​​ക്ക് മു​​ന്നി​​ലെ വ​​ൻ​​കു​​ഴി​​ക​​ൾ മൂ​​ടു​​ന്ന​​തി​​ന് ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം ഏ​​റെ കാ​​ല​​മാ​​യി ഉ​​യ​​ർ​​ന്നി​​ട്ടും ബ​​ന്ധ​​പ്പെ​​ട്ട അ​​ധി​​കൃ​​ത​ർ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​ന്നി​​ല്ലെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​രു​​ടെ ആ​​രോ​​പ​​ണം.

ബ​​സ് സ്റ്റാ​​ൻ​​ഡി​​ന് മു​​ൻ​​വ​​ശ​​ത്തെ കു​​ഴി​​ക​​ൾ മൂ​​ടി ഗ​​താ​​ഗ​​തം സു​​ര​​ക്ഷി​​ത​​മാ​​ക്കാ​​ൻ അ​​ധി​​കൃ​​ത​​ർ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​രു​​ടെ ആ​​വ​​ശ്യം.

Tags : Local News Nattuvishesham Authorities pretended accident

Recent News

Corehub Up