x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​യ്യ​ന്തോ​ൾ മോ​ഡ​ൽ റോ​ഡ് വെ​ട്ടി​പ്പൊ​ളി​ക്കു​ന്നു


Published: July 9, 2026 01:48 AM IST | Updated: July 9, 2026 01:48 AM IST

തൃ​ശൂ​ർ: അ​യ്യ​ന്തോ​ൾ പു​ഴ​യ്ക്ക​ൽ മോ​ഡ​ൽ റോ​ഡി​ൽ കേ​ബി​ൾ വ​ലി​ക്കു​ന്ന​തി​നാ​യി ഒ​രു ക​ന്പ​നി റോ​ഡ് വെ​ട്ടി​പ്പൊ​ളി​ക്കു​ന്നു​വെ​ന്ന് പ​രാ​തി. ക​ള​ക്ട്രേ​റ്റി​ന് മു​ന്നി​ലാ​ണ് റോ​ഡ് പൊ​ളി​ക്കു​ന്ന​ത്.

ഈ ​റോ​ഡി​ന് ഇ​രു​വ​ശ​ത്തും വൈ​ദ്യു​തി കേ​ബി​ൾ, കു​ടി​വെ​ള്ള പൈ​പ്പ്, ഫോ​ണ്‍, ഇ​ന്‍റ​ർ​നെ​റ്റ് കേ​ബി​ളു​ക​ൾ തു​ട​ങ്ങി​യ​വ ത​ട​സ​മി​ല്ലാ​തെ സു​ഗ​മ​മാ​യി കൊ​ണ്ടു പോ​കാ​നാ​യി വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പേ സു​ര​ക്ഷി​ത​മാ​യ കോ​ണ്‍​ക്രീ​റ്റ് കാ​ന​ക​ൾ നി​ർ​മി​ച്ചി​ട്ടു​ണ്ട്. കേ​ബി​ൾ വ​ലി​ക്കു​ന്ന​തു പോ​ലെ​യു​ള്ള പ​ണി​ക​ൾ​ക്കു വേ​ണ്ടി റോ​ഡ് വെ​ട്ടി​പ്പൊ​ളി​ക്കാ​തി​രി​ക്കാ​നാ​ണ് ഈ ​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. കാ​ന​ക​ൾ​ക്കു മു​ക​ളി​ൽ സ്ലാ​ബ് ഇ​ട്ടാ​ണ് മോ​ഡ​ൽ റോ​ഡി​നു ഇ​രു​വ​ശ​വും ഫു​ട്പാ​ത്ത് ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള​ത്. ഈ ​കാ​ന നി​ല​നി​ൽ​ക്കു​ന്പോ​ഴാ​ണ് ആ​ഴ​ത്തി​ൽ റോ​ഡ് പൊ​ളി​ക്കു​ന്ന​തെ​ന്നും പ​രാ​തി​ക്കാ​ർ ആ​രോ​പി​ച്ചു.

മി​ക​ച്ച രീ​തി​യി​ൽ ടാ​റി​ംഗ് ന​ട​ത്തി​യ യാ​തൊ​രു ത​ക​രാ​റു​മി​ല്ലാ​ത്ത റോ​ഡാ​ണ് പൊ​ളി​ക്കു​ന്ന​ത്. ക​ന്പ​നി​യു​ടെ ബോ​ർ​ഡ് പോ​ലും വ​യ്ക്കാ​തെ​യാ​ണ് പ​ണി​ക​ൾ ന​ട​ക്കു​ന്ന​ത്.
കേ​ബി​ളു​ക​ൾ റോ​ഡ് പൊ​ളി​ക്കാ​തെ കൊ​ണ്ടു​പോ​കാ​ൻ സൗ​ക​ര്യ​മു​ണ്ടാ​യി​ട്ടും അ​ത് ഉ​പ​യോ​ഗി​ക്കാ​ത്ത​തി​ൽ അ​യ്യ​ന്തോ​ൾ ജ​ന​കീ​യ സ​മി​തി​യും യാ​ത്ര​ക്കാ​രും പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

Tags : Nattuvisesham District News

Recent News

Corehub Up