ബാല്യസ്പന്ദനം പദ്ധതി ടി.കെ ഹഫ്സത്ത് ഉദ്ഘാടനം ചെയ്യുന്നു
എടക്കര: അങ്കണവാടി കുട്ടികളുടെ സമഗ്ര ആരോഗ്യപരിശോധന ഉറപ്പാക്കുന്നതിനുള്ള ബാല്യസ്പന്ദനം പദ്ധതിക്ക് മൂത്തേടം ഗ്രാമപഞ്ചായത്തില്‍ തുടക്കം. പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് ടി.കെ. ഹഫ്സത്ത് നിര്‍വഹിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ വിഷന്‍ 2031-ന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി. അബ്ദുറഹ്മാന് അധ്യക്ഷത വഹിച്ചു.
മൂത്തേടം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. ടി.കെ. ജാബിദ് പദ്ധതി വിശദീകരിച്ചു. സ്ഥിരസമിതി അധ്യക്ഷ എം. റസിയ മോള്, പഞ്ചായത്ത് അംഗങ്ങളായ രമിത സുബ്രഹ്മണ്യന്, ടി.സി. ഹരിദാസന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. ഷമീല്‍ ബാബു, എഎല്‍എംസി അംഗങ്ങളായ അലവിക്കുട്ടി പാറത്തൊടി, ശരത് കല്ലിങ്ങല്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എ.ആര്. രജിത്ര, അങ്കണവാടി വര്‍ക്കര്‍ വി. ഫാത്തിമ എന്നിവര്‍ പ്രസംഗിച്ചു. ജെഎച്ച്ഐ പി.ബി. അനില്‍ കുമാര്‍, എംഎല്‍എച്ച്പി മാരായ ദിവ്യ ബേബി, ഫിലോഷ്യ നീതു പോള്‍, ആര്‍ബിഎസ്കെ നഴ്സ് എം.ഇ. ജെയ്സി എന്നിവര്‍ നേതൃത്വം നല്കി.