പ്രതീകാത്മക ചിത്രം
അങ്ങാടിപ്പുറം : വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ ആശങ്കയിലാക്കി അങ്ങാടിപ്പുറത്ത് തെരുവ് നായ ശല്യം രൂക്ഷം.
അങ്ങാടിപ്പുറം, വൈലോങ്ങര ആശാരിപടി, പതിമൂന്നാം വാര്‍ഡിലെ ഗാന്ധിനഗര്‍, റെയില്വേസ്റ്റേഷന് ഭാഗങ്ങളിലാണ് തെരുവ് നായകളുടെ വിളയാട്ടം. അങ്ങാടിപ്പുറം പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ് ഐഎച്ച്ആര്‍ഡി റോഡില്‍ മൗലാനാ നഴ്സിംഗ് കോളജ് , ഐഎച്ച്ആര്‍ഡി എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍, പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എന്നിവരെ തെരുവ്നായ ശല്യം ബാധിച്ചിട്ടുണ്ട്.അതിരാവിലെ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍, മദ്രസ വിദ്യാര്‍ഥികള്‍ എന്നിവരും ആശങ്കയിലാണ്.
കൂട്ടത്തോടെ എത്തുന്ന നായകള്‍ വഴിയാത്രക്കാരെ ഓടിക്കുന്നതും ആക്രമിക്കാന്‍ ശ്രമിക്കുന്നതും നിത്യസംഭവമാണ്. എന്നാല്‍ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു വിധ നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാരുടെ പരാതി. പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് തടയാനും നായകളെ വന്ധ്യംകരിക്കുന്നതിനുള്ള എബിസി പദ്ധതി നടപ്പാക്കാത്തതും തെരുവ്നായ ശല്യം കൂടാനിടയാക്കിയിട്ടുണ്ട്. പ്രശ്നം അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് പ്രദേശവാസികളുടെ തീരുമാനം.
Tags : Stray dog NattuVishasham DistrictNews