കാരോട് -കന്യാകുമാരി ബൈപാസില്‍ കന്യാകുമാരി ജില്ലയില്‍ നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു.
നെയ്യാറ്റിന്‍കര : കാരോട് - കന്യാകുമാരി ബൈപാസിന്റെ നിര്‍മാണ പ്രവൃത്തികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയായി വരുന്നു. ഈ വര്‍ഷംതന്നെ പാത പൂര്‍ണമായും ഗതാഗാതത്തിനു തുറന്നു നല്‍കാനാകുമെന്ന പ്രതീക്ഷയിലാണ് നാഷണല്‍ ഹൈവേ അഥോറിറ്റി അധികൃതര്‍. തിരുവനന്തപുരം ജില്ലയിലെ കാരോട് മുതല്‍ തമിഴ്നാട്ടിലെ കന്യാകുമാരി വരെയുള്ള ദേശീയപാതയുടെ 54 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള നിര്‍മാണപ്രവൃത്തികളാണ് അവസാന ഘട്ടത്തിലെത്തിയിരിക്കുന്നത്.
കന്യാകുമാരി ജില്ലയിലെ ചില പ്രദേശങ്ങളിലെ പണികളാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. പാതയിലെ ഫ്ലൈ ഓവറുകളുടെ പണി കാര്യക്ഷമമായി പുരോഗമിക്കുന്നുണ്ട്. അതേ സമയം, എര്‍ത്ത് ഫില്ലിംഗ് പണികള്‍ നടക്കുന്ന ഇരണിയല്‍ ഭാഗത്ത് പ്രവൃത്തികള്‍ സാവധാനമാണ് നടക്കുന്നതെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. പാത പൂര്‍ണമായും ഗതാഗതയോഗ്യമാകുന്നതോടെ തിരുവനന്തപുരത്തുനിന്നും കന്യാകുമാരിയിലെത്താന്‍ രണ്ടു മണിക്കൂറില്‍ താഴെ സമയം മാത്രമേ വേണ്ടിവരികയുള്ളൂ.
Tags : Nattuvishesham DistrictNews DeepikaNews Bypass Construction