പ്രതീകാത്മക ചിത്രം
പിലിക്കോട്: പഞ്ചായത്ത് രണ്ടാം വാർഡിൽ ഈ മാസം 28നു നടക്കുന്ന ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു.
എൽഡിഎഫ് സ്ഥാനാർഥി സിപിഎമ്മിലെ ടി. ഓമനയും യുഡിഎഫ് സ്ഥാനാർഥി കോൺഗ്രസിലെ കെ. സന്ധ്യയും വരണാധികാരി ചെറുവത്തൂർ എഇഒ രമേശൻ പുന്നത്തിരിയനു മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.
നേതാക്കൾക്കൊപ്പം കാലിക്കടവിൽ നിന്ന് പ്രകടനമായാണ് സ്ഥാനാർഥികൾ എത്തിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച എൽഡിഎഫ് അംഗം മിനിരാജിവച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.