x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള​യ്ക്കു​ ശേ​ഷം മു​ളി​യാ​റി​ൽ വീ​ണ്ടും പു​ലി​ഭീ​തി

വെബ് ഡെസ്ക്
Published: September 10, 2026 02:08 AM IST | Updated: September 10, 2026 02:08 AM IST

പ്രതീകാത്മക ചിത്രം

ഇ​രി​യ​ണ്ണി: മാ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം മു​ളി​യാ​ർ മേ​ഖ​ല​യി​ൽ വീ​ണ്ടും പു​ലി​ഭീ​തി. ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ തീ​യ​ടു​ക്കം-​കു​ട്ട്യാ​നം റോ​ഡി​നു കു​റു​കെ​യാ​ണ് തൊ​ട്ട​ടു​ത്ത വീ​ട്ടി​ലെ വ​ള​ർ​ത്തു​നാ​യ​യെ ഓ​ടി​ച്ചു​കൊ​ണ്ട് പു​ലി ചാ​ടി​മ​റ​ഞ്ഞ​ത്. ര​ണ്ടു കു​ട്ടി​ക​ളെ​യും കൊ​ണ്ട് ഇ​തു​വ​ഴി സ്കൂ​ട്ട​റി​ൽ പോ​വു​ക​യാ​യി​രു​ന്ന ശി​വ​പ്രി​യ എ​ന്ന യു​വ​തി അ​പ​ക​ട​ത്തി​ൽ​നി​ന്ന് ക​ഷ്ടി​ച്ചു ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ കാ​ട്ടി​ൽ​നി​ന്ന് നാ​യ​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട​താ​യും ശി​വ​പ്രി​യ പ​റ​ഞ്ഞു.

മു​ളി​യാ​ർ സം​ര​ക്ഷി​ത​വ​ന​ത്തോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന കു​ണി​യേ​രി​യി​ലാ​ണ് ഇ​വ​രു​ടെ വീ​ട്. സു​ഖ​മി​ല്ലാ​തി​രു​ന്ന കു​ട്ടി​യെ ചെ​ങ്ക​ള​യി​ലെ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ കാ​ണി​ച്ച​തി​നു ശേ​ഷം വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഒ​രു കു​ട്ടി​യെ മു​ന്നി​ൽ നി​ർ​ത്തി​യും മ​റ്റേ കു​ട്ടി​യെ പി​ന്നി​ലി​രു​ത്തി​യു​മാ​ണ് യാ​ത്ര ചെ​യ്തി​രു​ന്ന​ത്. പെ​ട്ടെ​ന്ന് പു​ലി മു​ന്നി​ലേ​ക്കു ചാ​ടി​വീ​ണ​തി​ന്‍റെ ഞെ​ട്ട​ലി​നി​ട​യി​ലും സ്കൂ​ട്ട​ർ മ​റി​ഞ്ഞു​വീ​ഴാ​തെ നി​യ​ന്ത്രി​ച്ചു നി​ർ​ത്താ​ൻ സാ​ധി​ച്ച​തു​കൊ​ണ്ടാ​ണ് അ​പ​ക​ടം ഒ​ഴി​വാ​യ​ത്.

ശി​വ​പ്രി​യ​യു​ടെ മാ​തൃ​സ​ഹോ​ദ​ര​ൻ സു​കു​മാ​ര​ന്‍റെ വീ​ട്ടി​ലെ വ​ള​ർ​ത്തു​നാ​യ​യാ​ണ് പു​ലി​യു​ടെ ഇ​ര​യാ​യ​ത്. തൊ​ട്ട​ടു​ത്തു​ള്ള കു​ഞ്ഞി​പ്പാ​റ എ​ന്ന സ്ഥ​ല​ത്തു​കൂ​ടി വാ​ഹ​ന​ത്തി​ൽ പോ​യ​വ​രും പു​ലി പ​ട്ടി​യേ​യും കൊ​ണ്ടു​പോ​കു​ന്ന​ത് ക​ണ്ട​താ​യി പ​റ​യു​ന്നു. വി​വ​ര​മ​റി​ഞ്ഞ് വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​ദേ​ശ​ത്ത് വ​നം​വ​കു​പ്പി​ന്‍റെ രാ​ത്രി​കാ​ല നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​മെ​ന്നും നാ​ട്ടു​കാ​ർ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും കാ​സ​ർ​ഗോ​ഡ് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സി.​വി. വി​നോ​ദ് കു​മാ​ർ അ​റി​യി​ച്ചു. ചെ​റി​യ കു​ട്ടി​ക​ളെ ഒ​രു കാ​ര​ണ​വ​ശാ​ലും ഒ​റ്റ​യ്ക്കു വി​ട​രു​തെ​ന്നും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. കാ​ഞ്ഞ​ങ്ങാ​ട് റേ​ഞ്ചി​ലെ ക​ല്ല​പ്പ​ള്ളി, പ​രി​യാ​രം ഭാ​ഗ​ങ്ങ​ളി​ലും ക​ഴി​ഞ്ഞ​ദി​വ​സം പു​ലി​സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഒ​രു പു​ലി​യെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യും ഇ​തി​നു പി​ന്നാ​ലെ വീ​ണ്ടും വ​ള​ർ​ത്തു​നാ​യ​യെ ഇ​ര​യാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​വി​ടെ വ​നം​വ​കു​പ്പ് നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

Tags : leopard NattuVishasham DistrictNews

Recent News

Corehub Up