പേരുമല ഗവ. എൽപിഎസിനു ലഭിച്ച പുതിയ ബസിന്റെ ഫ്ലാഗ് ഓഫ് സുധീർഷാ പാലോട് എംഎൽഎ നിർവഹിക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് എസ്. ജയകുമാരി സമീപം.
വെഞ്ഞാറമൂട്: വിദ്യാർഥികളുടെ ദീർഘ നാളത്തെ യാത്രാ ക്ലേശത്തിനു പരിഹാരമായി പേരുമല ഗവ. എൽപിഎസിന് പുതിയ ബസ് ലഭിച്ചു. സുധീർഷാ പാലോട് എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് കേരള സ്റ്റേറ്റ് പവർ ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫിനാൻസ് കോർപ്പറേഷനാണ് സിഎസ്ആർ ഫണ്ടുപയോഗിച്ച് സ്കൂളിനു ബസ് വാങ്ങിനൽകിയത്. സ്കൂൾ കാമ്പസിൽ നടന്ന ചടങ്ങിൽ സുധീർഷാ പാലോട് എംഎൽഎ ബസിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.
പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ജയകുമാരി അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് ശ്രീകണ്ഠൻ നായർ, കെഎസ്പിഐഎഫ്സി മാനേജിംങ് ഡയറക്ടർ ആർ. ബിജു, ജില്ലാ പഞ്ചായത്ത് അംഗം പി.വി. രാജേഷ്, എച്ച്എം ബിന്ദു കുമാരി, പിടിഎ പ്രസിഡന്റ് നൗഷാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കോണത്ത് രമേശൻ നായർ, ബി. സന്ധ്യ, നൗഷാദ്, പഞ്ചായത്ത് അംഗങ്ങളായ വിജി, പിച്ചിമംഗലം നാസർ, എം. മിനി തുടങ്ങിയവർ പങ്കെടുത്തു.