x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ത്സ​മ​യ മ​ത്സ്യ വി​പ​ണി​ക്ക് കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ തു​ട​ക്കം

വെബ് ഡെസ്ക്
Published: September 10, 2026 12:58 AM IST | Updated: September 10, 2026 12:58 AM IST

കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ ആ​രം​ഭി​ച്ച ത​ത്സ​മ​യ മ​ത്സ്യ​വി​പ​ണി​യു​ടെ ഉ​ദ്ഘാ​ട​നം ആ​ദ്യ വി​ല്പ​ന ന​ട​ത്തി ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​സൈ​ന​ബാ​ബീ​വി നി​ര്‍​വ​ഹി​ക്കു​ന്നു.

 കു​ള​ത്തൂ​പ്പു​ഴ: ഗു​ണ​മേ​ന്മ​യു​ള്ള ന​ല്ല​യി​നം ക​ട​ല്‍ മ​ത്സ്യ​ങ്ങ​ള്‍ കു​റ​ഞ്ഞ വി​ല​യ്ക്ക് ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ മ​ത്സ്യ​ക്കൂ​ടാ​രം എ​ന്ന പേ​രി​ല്‍ ത​ത്സ​മ​യ മ​ത്സ്യ വി​പ​ണി​ക്ക് കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ തു​ട​ക്ക​മാ​യി. ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന ലൈ​വ് ഫി​ഷ് മാ​ര്‍​ക്ക​റ്റ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച സം​ര​ഭ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​സൈ​ന​ബാ ബീ​വി നി​ര്‍​വ​ഹി​ച്ചു.

കൊ​ല്ലം വാ​ടി, നീ​ണ്ട​ക​ര​ക​ട​പു​റ​ത്ത് നി​ന്നും നേ​രി​ട്ട് മ​ത്സ്യം ശേ​ഖ​രി​ച്ചെ​ത്തി​ച്ച് കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച പ​ദ്ധ​തിയു​ടെ ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​നാ​യി. ഇ.​കെ. സു​ധീ​ര്‍, വൈ​ശാ​ഖ്. സി. ​ദാ​സ്, നി​സാം, ജു​മാ​മ​സ്ജി​ദ് പ്ര​സി​ഡ​ന്‍റ് എം. ​ജാ​ഫ​ര്‍, വ്യാ​പാ​രി വ്യ​വ​സാ​യി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് വ​ര്‍​ഗീ​സ്, പു​ളി​ന്തി​ട്ട പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ.​എ​സ്. നി​സാം, ച​ന്ദ്ര​കു​മാ​ര്‍, സു​നി​ല്‍​കു​മാ​ര്‍, ഷ​ബ്‌​നാ അ​ന്‍​വ​ര്‍, കു​ള​ത്തൂ​പ്പു​ഴ സ​ലിം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : Nattuvishesham DistrictNews DeepikaNews Live fish market

Recent News

Corehub Up