പത്തനംതിട്ട: ദേശീയ അധ്യാപകദിനത്തിൽ ബിനു കെ. സാമിന് മൂന്നു പുരസ്കാരങ്ങൾ. സംസ്ഥാന പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷന്റെ മാതൃക അധ്യാപക പുരസ്കാരം , നവജ്യോതി ചാരിറ്റബിൾ ട്രസ്റ്റിന്റെ ഗുരുസപര്യ പുരസ്കാരം, ത്രേതായുഗ് ഫൗണ്ടേഷന്റെ ഡോ. സർവേപ്പിള്ളി രാധാകൃഷ്ണൻ വിഷനറി മെന്റർ അവാർഡ് എന്നിവയാണ് ദേശീയ അധ്യപകദിനത്തിന്റെ ഭാഗമായി ബിനു കെ. സാം നേടിയത്.
പത്തനംതിട്ട സെന്റ് മേരീസ് ഹൈസ്കൂൾ മലയാളം ഭാഷാധ്യാപകനായ ഇദ്ദേഹം തേക്കുതോട് സ്വദേശിയാണ്. സംസ്ഥാന സർക്കാരിന്റെ മികച്ച രക്തദാതാവിനുള്ള പുരസ്കാരം, ഗുരുശ്രേഷ്ഠ, ആചാര്യ , ഗുരുദക്ഷിണ തുടങ്ങി പന്ത്രണ്ട് പുരസ്കാരങ്ങൾ നേരത്തേ ബിനു കെ. സാം കരസ്ഥമാക്കിയിട്ടുണ്ട്. ഭാഷാപരിശീലകനും, സാമൂഹിക-സാംസ്കാരിക പ്രവർത്തകനും കോളമിസ്റ്റും എഴുത്തുകാരനുമായ ഇദ്ദേഹം ആയാസരഹിതമായ പഠനത്തിനായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചതിലൂടെ ശ്രദ്ധേയനാണ്.
Tags : Nattuvishesham Districtnews Deepikanews Teachers' Day.