x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ കാ​ണാ​താ​യ ക​ല​യ​പു​രം സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

വെബ് ഡെസ്ക്
Published: September 4, 2026 11:24 PM IST | Updated: September 4, 2026 11:24 PM IST

പ​ന്ത​ളം: അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ കാ​ണാ​താ​യ ക​ല​യ​പു​രം സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പെ​രു​ങ്കു​ളം പു​ത്ത​ൻ​വീ​ട്ടി​ൽ മേ​ലേ​തി​ൽ ബി. ​ബാ​ബു (53) വി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​വി​ലെ വ​യ​റ​പ്പു​ഴ ക​ട​വി​നു സ​മീ​പ​ത്തുനി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഫ​യ​ർ​ഫോ​ഴ്‌​സും സ്‌​കൂ​ബാ ടീ​മും ചേ​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. ഇ‌​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ​യാ​ണ് ബാ​ബു​വി​നെ കാ​ണാ​താ​യ​ത്. പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ൽ ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ണും ചെ​രി​പ്പും പ​ന്ത​ളം ജം​ഗ്ഷ​നു സ​മീ​പ​ത്തു നി​ന്നും സ്‌​കൂ​ട്ട​റും ക​ണ്ടെ​ത്തി​യി​രു​ന്നു. ഭാ​ര്യ: ഷീ​ജ ബാ​ബു. മ​ക്ക​ൾ: ഫെ​ലി​ക്സ് ബാ​ബു, ഫെ​ലി​സ്യ ബാ​ബു.

Tags : Nattuvishesham Districtnews Deepikanews Body of missing

Recent News

Corehub Up