പാലാ: യന്ത്രസഹായത്തോടെ കേബിള്‍ കുഴിയെടുത്തതു നാട്ടുകാര്‍ക്ക് വിനയായി. ഏതാനും ദിവസങ്ങളായി മുത്തോലി പഞ്ചായത്തിലെ പന്തത്തല പ്രദേശങ്ങളില്‍ കേബിള്‍ മണ്ണിനടിയില്‍ കൂടി വലിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു. മെഷീന് സഹായത്തോടെയാണ് ഇതിനു വേണ്ട ജോലികള്‍ ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ കേബിള്‍ വലിച്ച പലയിടങ്ങളിലും മെഷീന്റെ പ്രവര്‍ത്തനം മൂലം മണ്ണിനടിയില്‍ കൂടിയുള്ള കുടിവെള്ള പൈപ്പുലൈനുകള്‍ പലതും തകര്‍ന്നു.
നിരവധി സ്ഥലങ്ങളില്‍ പൈപ്പ് പൊട്ടി വെള്ളം ഒഴുകാന്‍ തുടങ്ങിയതോടെ വീടുകളില്‍ വെള്ളം കിട്ടാതായി. പതിനായിരക്കണക്കിന് ലിറ്റര്‍ ജലമാണ് ഇങ്ങനെ പാഴായിപ്പോകുന്നത്. എന്നാല്‍, ഇതുവരെ ഇതിനൊരു പരിഹാരം കാണാന്‍ സ്വകാര്യ മൊബൈല്‍ കമ്പനിയോ മുത്തോലി പഞ്ചായത്ത് അധികൃതരോ തയാറായിട്ടില്ല.
Tags : residents Nattuvishesham District news