x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ര്‍​ക്കി​ട​ക​വാ​വ്; ബ​ലി​ത​ര്‍​പ്പ​ണ​ത്തി​ന് ക്ര​മീ​ക​ര​ണ​ങ്ങ​ളാ​യി


Published: July 3, 2026 06:23 AM IST | Updated: July 3, 2026 06:23 AM IST

കൊ​ല്ലം: ക​ര്‍​ക്കി​ട​ക​വാ​വ് ബ​ലി​ത​ര്‍​പ്പ​ണ​ത്തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ക​ളക്‌ടര്‍ ആ​നി ജൂ​ലാ തോ​മ​സി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​മ്പ​റി​ല്‍​ചേ​ര്‍​ന്ന യോ​ഗം വി​ല​യി​രു​ത്തി.

സു​ഗ​മ​മാ​യി ബ​ലി​ത​ര്‍​പ്പ​ണം ന​ട​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കാ​ന്‍ വി​വി​ധ വ​കു​പ്പു​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ആ​റി​ന് ചേ​രു​ന്ന ദേ​വ​സ്വം ബോ​ര്‍​ഡ് യോ​ഗ​ത്തി​ലും വി​ഷ​യം ച​ര്‍​ച്ച ചെ​യ്യും.

ക​ളക്‌ടറു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ദു​ര​ന്ത​നി​വാ​ര​ണം, അ​ഗ്നി​ര​ക്ഷാ​സേ​ന, പോ​ലീ​സ് വ​കു​പ്പു​ക​ള്‍ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തും. ബ​ലി​ത​ര്‍​പ്പണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള റോ​ഡു​ക​ളി​ല്‍ അ​ടി​യ​ന്ത​ര​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നും ദി​ശാ​ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കാ​നും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി.

മേ​ഖ​ല​യി​ല്‍ ആ​വ​ശ്യ​ത്തി​നു​ള്ള ശൗ​ചാ​ല​യ​ങ്ങ​ളും ഇ-​ടോ​യ്‌​ല​റ്റു​ക​ളും ഉ​റ​പ്പാ​ക്കാ​ന്‍ ക്ഷേ​ത്ര​ക​മ്മി​റ്റി​ക​ള്‍​ക്കും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി. ഹ​രി​ത​ച​ട്ട പാ​ല​നം ഉ​റ​പ്പാ​ക്കാ​ന്‍ ശു​ചി​ത്വ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ് പ്ര​വ​ര്‍​ത്തി​ക്കും.

സു​ര​ക്ഷ​യ്ക്കാ​യി ടൂ​റി​സം വ​കു​പ്പ് ലൈ​ഫ് ഗാ​ര്‍​ഡു​ക​ളെ നി​യോ​ഗി​ക്കും. വൈ​ദ്യ​സ​ഹാ​യ​ത്തി​നാ​യി ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഡോ​ക്‌ടര്‍​മാ​രും ന​ഴ്‌​സു​മാ​രും അ​ട​ങ്ങു​ന്ന മെ​ഡി​ക്ക​ല്‍ സം​ഘ​ങ്ങ​ളെ വി​ന്യ​സി​ക്കും. വൈ​ദ്യു​തി വി​ത​ര​ണ​വും സു​ര​ക്ഷ​യും കെ​എ​സ്ഇ​ബി ഉ​റ​പ്പാ​ക്കും.

ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ക​ര്‍​ശ​ന​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും നി​ര്‍​ദേശം ന​ല്‍​കി. കെ​എ​സ്ആ​ര്‍​ടി​സി അ​ധി​ക ബ​സ് സ​ര്‍​വീ​സു​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. ല​താ​ദേ​വി, ഉ​ദ്യോ​ഗ​സ്ഥ​ര്‍, ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി-​ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up