x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മണർകാട്ട് ക​ഞ്ചാ​വ് ചെ​ടി​ക​ളും ക​ഞ്ചാ​വും പി​ടി​കൂ​ടി


Published: June 24, 2026 11:58 PM IST | Updated: June 24, 2026 11:58 PM IST

മ​ണ​ർ​കാ​ട്: കാ​വും​പ​ടി പ്ര​ദേ​ശ​ത്തെ ഒ​രു വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ഞ്ച് ക​ഞ്ചാ​വ് ചെ​ടി​ക​ളും അ​ഞ്ച് ഗ്രാം ​ക​ഞ്ചാ​വും എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ട്ടു​ട​മ​യാ​യ ബി​ബി​നെ ക​ണ്ടെ​ത്താ​ൻ എ​ക്സൈ​സും പോ​ലീ​സും അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

എ​ക്സൈ​സ് സം​ഘ​ത്തി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ബി​ബി​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഭാ​ര്യ​യും കു​ഞ്ഞും ബ​ന്ധു​ക്ക​ളാ​യ ര​ണ്ട് സ്ത്രീ​ക​ളും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്താ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. വീ​ടി​ന്‍റെ മു​റി​യി​ൽ​നി​ന്ന് 10 സെ​ന്‍റി​മീ​റ്റ​റി​ൽ കൂ​ടു​ത​ൽ ഉ​യ​ര​മു​ള്ള അ​ഞ്ച് ക​ഞ്ചാ​വ് ചെ​ടി​ക​ൾ എ​ക്സൈ​സ് സം​ഘം ക​ണ്ടെ​ത്തി.

വീ​ട്ടി​ൽ​നി​ന്ന് അ​ഞ്ച് ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു. വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ന്നി​രു​ന്ന​താ​യും എ​ക്സൈ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. ബി​ബി​ൻ മു​മ്പും ക​ഞ്ചാ​വ് കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.

എ​ക്‌​സൈ​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക് സ്‌​പെ​ഷ​ൽ സ്‌​ക്വാ​ഡ് ഇ​ൻ​സ്‌​പെ​ക്ട​ർ ദ​ർ​ശ​കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​സി. എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ ബി. ​ആ​ന​ന്ദ് രാ​ജ്, ഹ​രി​ഹ​ര​ൻ പോ​റ്റി, എം. ​നൗ​ഷാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Tags : Cannabis plants Nattuvishesham District news

Recent News

Corehub Up