ആലുവയിൽ ദേശീയപാതയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയപ്പോൾ.
ആലുവ: ദേശീയപാതയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് കഞ്ചാവ് ചെടികൾ ആലുവ എക്സൈസ് പിടികൂടി. ആലുവ തോട്ടക്കാട്ടുകര കവലയിൽ ഏകദേശം ഒമ്പത് മാസത്തോളം വളർച്ച എത്തിയ പത്ത് ചെടികളാണ് എക്സൈസ് പിടികൂടിയത്.
സ്വകാര്യവ്യക്തിയുടെ കാടുപിടിച്ച പറമ്പിലാണ് ചെടികണ്ടെത്തിയത്.
ഇതരസംസ്ഥാന തൊഴിലാളികളുടെ താവളമാണ് ഈ പരിസരം. ആലുവ എക്സൈസ് സർക്കിൾ ഓഫീസ് ഇൻസ്പെക്ടർ ടി.എസ്. പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ്ചെടി പിടികൂടിയത്.
Tags : Local News Nattuvishesham Ernakulam