x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സും അ​നു​മോ​ദ​ന​വും


Published: July 9, 2026 02:55 AM IST | Updated: July 9, 2026 02:55 AM IST

പാ​ല​ക്കാ​ട്: ഉ​പ​രി​പ​ഠ​ന​സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചും പു​തി​യ കാ​ല​ത്തെ തൊ​ഴി​ൽ മേ​ഖ​ല​ക​ളെ​ക്കു​റി​ച്ചും വി​ദ്യാ​ർ​ഥി​ക​ളി​ൽ അ​വ​ബോ​ധം ന​ൽ​കു​ന്ന​തി​നാ​യി പ​റ​ന്പി​ക്കു​ള​ത്ത് ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​സ്പി​റ​ന്‍റ് ലേ​ർ​ണിം​ഗ് അ​ക്കാ​ദ​മി ട്രെ​യി​നേ​ഴ്സാ​യ അ​ബ്ദു​റ​ഹ്മാ​ൻ അ​ൻ​വ​ർ, അ​ശ്വ​തി, ക​രി​യ​ർ ഗൈ​ഡ​ൻ​സ് പ​രി​ശീ​ല​ക​ൻ അ​ബ്ദു​ൾ​റ​ഹ്മാ​ൻ, ഡി​ഡി​യു ജി​കെ​വൈ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ പ്രി​യ​ങ്ക എ​ന്നി​വ​ർ പ​ത്താം ക്ലാ​സ്, പ്ല​സ് ടു ​പ​ഠ​ന​ത്തി​ന് ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന വി​വി​ധ കോ​ഴ്സു​ക​ൾ, പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ, സ്കോ​ള​ർ​ഷി​പ്പു​ക​ൾ, ആ​ധു​നി​ക തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് ക്ലാ​സെ​ടു​ത്തു.

എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച​വ​രെ ആ​ദ​രി​ച്ചു. മു​ത​ല​മ​ട സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ജി. ​അ​രു​ണ അ​ധ്യ​ക്ഷ​യാ​യി. പ​റ​ന്പി​ക്കു​ളം ടൈ​ഗ​ർ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ജി. ​ജി​ജി​ൻ, വാ​ർ​ഡ് മെം​ബ​ർ മ​ണി​ക​ണ്ഠ​ൻ, സി​ഡി​എ​സ് മെം​ബ​ർ സി​ന്ധു, അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. അ​നു​രാ​ധ്, കെ.​ആ​ർ. ഗീ​ത തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvisesham District News

Recent News

Corehub Up