x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ഡി​എ​യു​ടെ അ​യ​ൽ​ക്കൂ​ട്ട പാ​ലി​യേ​റ്റീ​വ് യൂ​ണി​റ്റു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: August 30, 2026 03:39 AM IST | Updated: August 30, 2026 03:39 AM IST

ചി​റ്റാ​രി​ക്കാ​ൽ ഡ​വ​ല​പ്മെ​ന്‍റ് അ​തോ​റി​റ്റി (സി​ഡി​എ)​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ രൂ​പീ​ക​രി​ക്കു​ന്ന അ​യ​ൽ​ക്കൂ​ട്ട പാ​ലി​യേ​റ്റീ​വ് യൂ​ണി​റ്റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി

ചി​റ്റാ​രി​ക്കാ​ൽ: ഈ​സ്‌​റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ൽ പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ചി​റ്റാ​രി​ക്കാ​ൽ ഡ​വ​ല​പ്മെ​ന്‍റ് അ​തോ​റി​റ്റി (സി​ഡി​എ)​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ രൂ​പീ​ക​രി​ക്കു​ന്ന അ​യ​ൽ​ക്കൂ​ട്ട പാ​ലി​യേ​റ്റീ​വ് യൂ​ണി​റ്റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി നി​ർ​വ​ഹി​ച്ചു. പാ​ലി​യേ​റ്റീ​വ് ഹോം ​കെ​യ​ർ വാ​ഹ​ന​വും അ​ദ്ദേ​ഹം ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

സി​ഡി​എ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യു​ള്ള ക​ലാ​മ​ത്സ​ര​ങ്ങ​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​ണം മെ​ഗാ ന​റു​ക്കെ​ടു​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി മാ​ണി​യും പീ​ഡി​യാ​ട്രി​ക് ഹോം ​കെ​യ​റി​ന്‍റെ ഉ​ദ്ഘാ​ട​നം വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി​യും നി​ർ​വ​ഹി​ച്ചു. തോ​മാ​പു​രം പ​ള്ളി അ​സി. വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ പാ​ഴൂ​പ​റ​മ്പി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.സി​ഡി​എ ചെ​യ​ർ​മാ​ൻ ഡോ. ​ടി.​എം. ജോ​സ് ത​യ്യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സോ​ണി പൊ​ടി​മ​റ്റം, കെ. ​ഭാ​സ്‌​ക​ര​ൻ, പാ​ലി​യേ​റ്റീ​വ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഭാ​ക​ര​ൻ, ഡി.​പി. ജോ​സ്, പി. ​മു​ര​ളീ​ധ​ര​ൻ, ജോ​യി​ച്ച​ൻ മ​ച്ചി​യാ​നി​ക്ക​ൽ, മാ​ത്യു പ​ടി​ഞ്ഞാ​റേ​ൽ, ജോ​സു​കു​ട്ടി ന​മ്പ്യാ​മ​ഠ​ത്തി​ൽ, ലി​ൻ​സി​കു​ട്ടി ത​യ്യി​ൽ, അ​നീ​ഷ് ക​ള​പ്പു​ര, ബെ​ന്നി ക​ണ്ട​ത്തി​ൻ​ക​ര, സെ​ബാ​സോ്‌​റ്റ്യ​ൻ​ൻ കോ​ട്ടാ​യി​ൽ, ടോം ​വേ​ലം​കു​ന്നേ​ൽ, സി​ന്ധു മാ​ത്യു, സെ​ബാ​സ്റ്റ്യ​ൻ ത​യ്യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up