x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ച്ച​പ്പൊ​രു​ക്കി പ​രി​സ്ഥി​തി​ദി​നാ​ച​ര​ണം


Published: June 6, 2026 04:07 AM IST | Updated: June 6, 2026 04:07 AM IST

ഒ​രു തൈ ​നാ​ളെ​യു​ടെ പ്ര​തീ​ക്ഷ പ​രി​സ്ഥി​തി​ദി​ന സ​ന്ദേ​ശ​വു​മാ​യി അ​ടൂ​ർ മൗ​ണ്ട് സി​യോ​ൺ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​രോ​ഹ സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വൃ​ക്ഷ​ത്തൈ ന​ടീ​ൽ പ​

പ​ത്ത​നം​തി​ട്ട: പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം വി​ളി​ച്ചോ​തി ജി​ല്ല​യാ​കെ പ​രി​സ്ഥി​തി​ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. സ​മ്മേ​ള​ന​ങ്ങ​ൾ, പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ എ​ന്നി​വ​യും വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ന്നു. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും രാ​ഷ്‌​ട്രീ​യ​ക​ക്ഷി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ളു​ക​ളി​ലും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും പ​രി​സ്ഥി​തി​ദി​നാ​ച​ര​ണം ന​ട​ന്നു.

ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​ട​പ്ര​യി​ൽ

ക​ട​പ്ര: പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും പ​രി​പാ​ല​ന​വും വ​രും​ത​ല​മു​റ​യ്ക്ക് വേ​ണ്ടി​യാ​ണെ​ന്നും ഓ​രോ​രു​ത്ത​രു​ടെ​യും ക​ട​മ​യാ​ണെ​ന്നും വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ എം​എ​ല്‍​എ. നി​ര​ണം സെ​ന്‍റ് മേ​രീ​സ് ഹൈ​സ്‌​കൂ​ളി​ല്‍ ന​ട​ത്തി​യ പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ത്ത​നം​തി​ട്ട ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല വൃ​ക്ഷ​ത്തൈ വി​ത​ര​ണം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് എ​സ്. പു​ഷ്പ പ​രി​സ്ഥി​തി​ദി​ന സ​ന്ദേ​ശം ന​ല്‍​കി. മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ പ​രി​സ്ഥി​തി ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഡോ.​ജോ​സ​ഫ് മാ​ര്‍ ദി​വ​ന്നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ സ​ന്ദേ​ശം ന​ല്‍​കി.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സാം ​ഈ​പ്പ​ൻ, പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഈ​പ്പ​ന്‍ കു​ര്യ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, കൃ​ഷി വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍​മാ​രാ​യ വി.​എ​ല്‍. അ​മ്പി​ളി, ജാ​ന​റ്റ് ഡാ​നി​യേ​ൽ, സ്കൂ​ള്‍ മാ​നേ​ജ​ര്‍ വ​ര്‍​ഗീ​സ് എം. ​അ​ല​ക്‌​സ്, പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍ കെ. ​വ​ര്‍​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മാ​തൃ​വ​നം പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി

പ​ത്ത​നം​തി​ട്ട: പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഔ​ഷ​ധ സ​സ്യ​ങ്ങ​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും സ്‌​കൂ​ളു​ക​ളി​ല്‍ ന​ടു​ന്ന​തി​നും സ​ഹ​ക​ര​ണ വ​കു​പ്പ് ആ​വി​ഷ്‌​ക​രി​ച്ച മാ​തൃ​വ​നം പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ആ​റ​ന്മു​ള വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്നു.

ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​റ​ന്മു​ള സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​ശി​വ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ (ജ​ന​റ​ൽ) എം.​പി. സു​ജാ​ത പ​രി​സ്ഥി​തി സ​ന്ദേ​ശം ന​ല്‍​കി.

ജീ​വ​നം 2026 പ​രി​പാ​ടി​യു​മാ​യി ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്

ഇ​ല​ന്തൂ​ർ: പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജീ​വ​നം 2026 സം​ഘ​ടി​പ്പി​ച്ചു. ഇ​ല​ന്തൂ​ര്‍ ഖാ​ദി ഗ്രാ​മോ​ദ്യോ​ഗ് ഭ​വ​നി​ല്‍ ന​ട​ന്ന ശു​ചീ​ക​ര​ണ പ​രി​പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ സ​ജീ​വ് ഭാ​സ്‌​ക​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജി അ​ല​ക്‌​സ് ഹ​രി​ത സ​ന്ദേ​ശം ന​ല്‍​കി. ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ശോ​ക് ഗോ​പി​നാ​ഥ് വൃ​ക്ഷ​ത്തൈ ന​ട്ടു.

കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ൽ

പ​ത്ത​നം​തി​ട്ട: സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ഡി​വി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​സ്ഥി​തി ദി​നം ആ​ച​രി​ച്ചു. ജി​ല്ലാ​ത​ല ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം കോ​ന്നി പി​എം ശ്രീ ​കേ​ന്ദ്രി​യ വി​ദ്യാ​ല​യ​ത്തി​ൽ കോ​ന്നി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ജി ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്രി​ൻ​സി​പ്പാ​ൾ മാ​ത്യു ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ത്ത​നം​തി​ട്ട സോ​ഷ്യ​ൽ ഫോ​റ​സ്ട്രി അ​സി. ക​ൺ​സ​ർ​വേ​റ്റ​ർ ബി. ​രാ​ഹു​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ പ്ലാ​വി​ള​യി​ൽ, വാ​ർ​ഡ് അം​ഗം എ​ൻ. ജ​യ​കു​മാ​ർ, റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ് സ​ബീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എം​സി​എ ഭ​ദ്രാ​സ​ന സ​മി​തി

കോ​ന്നി: മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​വും വൃ​ക്ഷ​ത്തൈ വി​ത​ര​ണ​വും ന​ട​ത്തി. ളാ​ക്കൂ​ർ സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ ന​ട​ന്ന ച​ട​ങ്ങ് ഇ​ട​വ​ക വി​കാ​രി ഫാ. ​ഫെ​ലി​ക്സ് പ​ത്യാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദ​ദ്രാ​സ​ന പ്ര​സി​ഡ​ന്‍റ് ജോ​സ് മാ​ത്യു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം റോ​ബി​ൻ മോ​ൻ​സി മു​ഖ്യ​സ​ന്ദേ​ശം ന​ല്കി. ഫാ. ​ബി​ജോ​യി തു​ണ്ടി​യ​ത്ത്, ഭ​ദ്രാ​സ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എം.​തോ​മ​സ്, സെ​ക്ര​ട്ട​റി ലി​ജോ ബി​നു, വൈ​സ് പ്ര​സി​ഡ​ന്‍റ് വൈ. ​അ​ന്ന​മ്മ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കു​ട്ടിക്കർ​ഷ​ക​നെ ആ​ദ​രി​ച്ചു

ഓ​മ​ല്ലൂ​ർ: ആ​ര്യ​ഭാ​ര​തി ഹൈ​സ്കൂ​ളി​ലെ പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി ക​ർ​ഷ​ക​നെ ആ​ദ​രി​ച്ചു. വീ​ടി​നോ​ടു ചേ​ർ​ന്ന പു​ര​യി​ട​ത്തി​ൽ കൃ​ഷി ചെ​യ്യു​ക​യും കൂ​ട്ടു​കാ​ർ​ക്കി​ട​യി​ൽ കൃ​ഷി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി കെ.​എം.​അ​ക്ഷ​യി​യെ​യാ​ണ് ഹെ​ഡ്മാ​സ്റ്റ​ർ ഫി​ബി അ​ഗ്‌​ന​റ്റ​സ് മാ​ത്യു വൃ​ക്ഷ​ത്തൈ ന​ൽ​കി ആ​ദ​രി​ച്ച​ത്. പ​രി​സ്ഥി​തി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​സ്റ്റ​റു​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു.

പ​രി​സ്ഥി​തി​ദി​നാ​ഘോ​ഷം പോ​ലീ​സ് ആ​സ്ഥാ​ന​ത്തും

പ​ത്ത​നം​തി​ട്ട: മാ​ർ​ത്തോ​മ്മാ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​സി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം പ​ത്ത​നം​തി​ട്ട എ​സ്പി ഓ​ഫീ​സി​ൽ ന​ട​ത്തി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദ് വൃ​ക്ഷ​ത്തൈ ന​ട്ട് പ​രി​പാ​ടി ഉ​ദ്ഘോ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പാ​ൾ‌ ഹേ​മ മേ​രി മാ​ത്യു, ഹെ​ഡ്മി​സ്ട്ര​സ് ഷീ​ജ ബേ​ബി ,ജോ​ർ​ജ് ബി​നു​രാ​ജ്, എ​ൻ​സി​സി ഓ​ഫീ​സ​ർ റെ​ജി ചാ​ക്കോ, പോ​ൾ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​മാ​ടം സ്കൂ​ളി​ൽ സ​സ്യ​പ്ര​ദ​ർ​ശ​നം

പ്ര​മാ​ടം: നേ​താ​ജി എ​ച്ച്എ​സ്എ​സ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ പ​രി​സ്ഥി​തി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​സ്യ പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു. ഔ​ഷ​ധ അ​ല​ങ്കാ​ര സ​സ്യ​ങ്ങ​ൾ, ഫ​ല വൃ​ക്ഷ​ത്തൈ​ക​ൾ എ​ന്നി​വ ശേ​ഖ​രി​ച്ച് സ​സ്യ പ്ര​ദ​ർ​ശ​ന​വും വോ​ള​ണ്ടി​യേ​ഴ്സ് ത​യാ​റാ​ക്കി​യ പോ​സ്‌​റ്റ​റു​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി.

പ​രി​സ്ഥി​തി ദി​ന​ത്തി​ലെ പ്ര​ദ​ർ​ശ​നം, സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ബി. ​ആ​ശ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. അ​ധ്യാ​പി​ക മ​ഞ്‌​ജു സ​സ്യ​ങ്ങ​ളു​ടെ പ്ര​ത്യേ​ക​ത​ക​ളും പ്രാ​ധാ​ന്യ​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി. അ​ധ്യാ​പ​ക​ൻ കെ.​ജെ. ഏ​ബ്ര​ഹാം പ​രി​സ്ഥി​തി സ​ന്ദേ​ശം ന​ൽ​കി. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ​സ്. ആ​ഷി​ക് പ്ര​സം​ഗി​ച്ചു.

കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ്

പ​ത്ത​നം​തി​ട്ട: കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് (കെ​സി​സി) പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യും പ​ത്ത​നം​തി​ട്ട സോ​ണും സം​യു​ക്ത​മാ​യി മാ​ക്കാം​കു​ന്ന് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്‌​സ് ക​ത്തീ​ഡ്ര​ൽ പ​ള്ളി അ​ങ്ക​ണ​ത്തി​ൽ പ​രി​സ്ഥി​തി​ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു.

കെ​സി​സി പ​ത്ത​നം​തി​ട്ട പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൻ ക​ല്ലി​ട്ട​തി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ സി​ന്ധു അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​രു​വെ​ള്ളി​പ്ര സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ൽ

തി​രു​വ​ല്ല: ഇ​രു​വെ​ള്ളി​പ്ര സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സി​ൽ പ​രി​സ്ഥി​തി​ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ൾ എ​ഇ​ഒ വി. ​മി​നി​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ളി​ൽ ആ​വി​ഷ്ക​രി​ച്ച ഹ​രി​ത പ്രോ​ജ​ക്ട് ഉ​ദ്ഘാ​ട​നം തി​രു​വ​ല്ല എ​ക്‌​സൈ​സ് സി​ഐ സി.​കെ. രാ​ജേ​ന്ദ്ര​ൻ ന​ട​ത്തി.

എ​ൻ​ജി​സി ആ​ൻ​ഡ് ഇ​ഇ​പി കോ​ഓ​ർ​ഡി​നേ​റ്റ​ർ ബൈ​ജു വി. ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​ഒ അ​നു കു​ട്ടി​ക​ൾ​ക്ക് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ഇ​ഇ​പി കോ ​ഓ​ർ​ഡി​നേ​റ്റ​ർ ബി​ജു മാ​ത്യു, സ്‌​കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഷാ​ലു ആ​ൻ​ഡ്രൂ​സ്, അ​ധ്യാ​പ​ക​ൻ ലൈ​ജു കോ​ശി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി​ബി സ്റ്റീ​ഫ​ൻ ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വൈ​എം​സി​എ വി​കാ​സ് സ്കൂ​ളി​ൽ

തി​രു​വ​ല്ല: കു​ന്ന​ന്താ​നം പ​ഞ്ചാ​യ​ത്തി​ന്‍റെ​യും, കൃ​ഷി​വ​കു​പ്പി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​സ്ഥി​തി​ദി​നാ​ഘോ​ഷം വൈ​എം​സി​എ വി​കാ​സ് സ്‌​കൂ​ളി​ൽ ന​ട​ന്നു.
കു​ന്ന​ന്താ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​കെ. വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ പ്രീ​നി, വാ​ർ​ഡ് അം​ഗം ഗ്രേ​സി മാ​ത്യു, ജോ​യി ജോ​ൺ, ല​താ രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ബി​കെ​എം​യു പ​രി​സ്ഥി​തി​ദി​നം ആ​ച​രി​ച്ചു

അ​ടൂ​ർ: പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള സ്റ്റേ​റ്റ് ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ വൃ​ക്ഷ​ത്തൈ ന​ടീ​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. അ​ടൂ​രി​ൽ ന​ട​ന്ന പ​രി​പാ​ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ചി​റ്റ​യം ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷാ​ജി തോ​മ​സ്, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ​സ്. അ​ച്യു​ത​ൻ, ഉ​ദ​യ​കു​മാ​ർ, മ​ണ്ഡ​ലം നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

സം​സ്കാ​ര​വേ​ദി പ​രി​സ്ഥി​തി​ദി​നാ​ഘോ​ഷം

റാ​ന്നി: കേ​ര​ളാ കോ​ൺ​ഗ്ര​സ്‌ -എം ​സം​സ്കാ​ര​വേ​ദി റാ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​സ്ഥി​തി ദി​നാ​ചാ​ര​ണ​വും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. റാ​ന്നി സെ​ന്‍റ് മേ​രീ​സ്‌ സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി കു​ര്യാ​ക്കോ​സ് മാ​ർ ഇ​വ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു.

പാ​ർ​ട്ടി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​നാ​യി. പ്ര​ഫ. പി.​എ. ഉ​മ്മ​ൻ ക്ലാ​സ് ന​യി​ച്ചു. ഫാ.​അ​ഖി​ൽ ഒ​സി​ഡി, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​കോ​ശി മ​ണ്ണി​ൽ, ഫാ. ​വ​ർ​ഗീ​സ് കോ​ശി തെ​ക്കേ​മ​ണ്ണി​ൽ, സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ സി​ല്ല ഏ​ബ്ര​ഹാം, സി​സ്റ്റ​ർ ജോ​സി എ​സ്ഐ​സി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

തോ​ട്ട​ക്കോ​ണം സ്കൂ​ളി​ൽ

പ​ന്ത​ളം: തോ​ട്ട​ക്കോ​ണം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ൻ​എ​സ്എ​സ്-​എ​സ്പി​സി യൂ​ണി​റ്റു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ന​ട​ത്തി. പ​ന്ത​ളം ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സു​നി​ത വേ​ണു വൃ​ക്ഷ​ത്തെ ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​എ​ച്ച്. ഷി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ കെ.​ആ​ർ. ശ്രീ​ലേ​ഖ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ എം.​എ. ജ​യ​ദീ​പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

എം​സി​എം​എ​ഫ് പ​രി​സ്ഥി​തി​ദി​നാ​ച​ര​ണം

തി​രു​വ​ല്ല: പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് തി​രു​വ​ല്ല അ​തി​ദ​ദ്രാ​സ​ന എം​സി​എം​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ ക​ട​മാ​ൻ​കു​ളം എം​ജി​എം ബ​ഥ​നി ശാ​ന്തി​ഭ​വ​ൻ സ്പെ​ഷ​ൽ സ്‌​കൂ​ളി​ൽ പ​രി​സ്ഥി​തി ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ വൃ​ക്ഷ​ത്തൈ ന​ട്ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
അ​തി​ഭ​ദ്രാ​സ​ന എം​സി​എം​എ​ഫ് പ്ര​സി​ഡ​ന്‍റ് ലീ​ലാ​മ്മ ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ അ​തി​ദ​ദ്രാ​സ​ന ഡ​യ​റ​ക്ട​ർ ഫാ.​ഫി​ലി​പ്പ് താ​യി​ല്ല്യം, അ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ആ​നി​സ് എ​സ്ഐ​സി, ബ​ഥ​നി സ​ന്യാ​സി​നി സ​മൂ​ഹ പ്രൊ​വി​ൻ​ഷാ​ൾ മ​ദ​ർ ശാ​ന്തി എ​സ്ഐ​സി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ശാ​മ്മ തോ​മ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് മ​ണ്ണ​ഞ്ചേ​രി​ൽ, സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ സി​സ്റ്റ​ർ മേ​ഴ്സി​ല​റ്റ് എ​സ്ഐ​സി, ഫാ. ​വ​ർ​ഗീ​സ് ചാ​മ​ക്കാ​ല, ഫാ. ​യെ​ൽ​ദോ മോ​ഴ​ശേ​രി, ലീ​ലാ​മ്മ ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നാ​റാ​ണം​മൂ​ഴി​യി​ലു​മു​ണ്ടൊ​രു തേ​ക്ക​ടി

റാ​ന്നി: പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​കൃ​തി ന​ട​ത്തം ശ്ര​ദ്ധേ​യ​മാ​യി. നാ​ടി​ന്‍റെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ​ക്ക് പ്ര​ചാ​ര​ണം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ "പാ​വ​ങ്ങ​ളു​ടെ തേ​ക്ക​ടി' എ​ന്ന പേ​രി​ൽ ന​ട​ന്ന പ​രി​പാ​ടി പ​ഴ​കു​ളം മ​ധു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​രി​കു​ളം ബ​സ് സ്റ്റോ​പ്പി​ൽ നി​ന്ന് ആ​രം​ഭി​ച്ച യാ​ത്ര ക​രി​കു​ളം വ​ന​മേ​ഖ​ല​യു​ടെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ച്ച്, വി​ള​യാ​ട്ടു​പാ​റ, മീ​ൻ​തൂ​ക്കു​പാ​റ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ താ​ണ്ടി, ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ പു​ലി​യ​റ സ​ന്ദ​ർ​ശി​ച്ച് ക​ക്കു​ടു​മ​ണ്ണി​ൽ സ​മാ​പി​ച്ചു.

ക​രി​കു​ളം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ഗൈ​ഡു​മാ​രു​ടെ സേ​വ​നം യാ​ത്ര​യ്ക്കു​ണ്ടാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റീ​ന ജെ​യിം​സ്, വാ​ർ​ഡ് അം​ഗം മാ​ത്തു​ക്കു​ട്ടി ജോ​ർ​ജ്, കെ​എ​സ്ആ​ർ​ടി​സി ബ​ജ​റ്റ് ടൂ​റി​സം ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഓ​ർ​ത്ത​ഡോ​ക്സ് പ​രി​സ്ഥി​തി ക​മ്മീ​ഷ​ൻ

റാ​ന്നി: ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ങ്ങാ​ടി ഹോ​ളി ട്രി​നി​റ്റി ആ​ശ്ര​മ​ത്തി​ൽ കെ.​റ്റി. മാ​ത്യൂ​സ് റ​മ്പാ​ൻ വൃ​ക്ഷ​ത്തൈ ന​ട്ടു. ഭ​ദ്രാ​സ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ.​ബി​ജി​ൻ അ​റ​യ്‌​ക്ക​മ​ണ്ണി​ൽ, ഫാ. ​എ​ബി വ​ർ​ഗീ​സ്, ഫാ. ​ഏ​ബ്ര​ഹാം മ​ത്താ​യി, ഫാ. ​ലി​ജി​ൻ തോ​മ​സ്, ഫാ. ​തോ​മ​സ് പി. ​തോ​മ​സ്, ഫാ. ​ബാ​ബു ജോ​ർ​ജ്, ഭ​ദ്രാ​സ​ന കോ ​ഓ​ർ​ഡി​നേ​റ്റ​ർ റ്റി​ങ്കു എ​ബി കോ​ശി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

വെ​ച്ചൂ​ച്ചി​റ ന​വോ​ദ​യ​യി​ൽ

വെ​ച്ചൂ​ച്ചി​റ: ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ലെ പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​സ്. ര​മാ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് അം​ഗം ടി.​കെ.​ജ​യിം​സ്, കൃ​ഷി ഓ​ഫീ​സ​ർ ബി​ന്ധ്യ, ന​വോ​ദ​യ പ്രി​ൻ​സി​പ്പാ​ൾ വി. ​സു​ധീ​ർ, വൈ​സ് പ്രി​ൻ​സി​പ്പാ​ൾ പി.​ജി. ര​ശ്മി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം

മ​ല്ല​പ്പ​ള്ളി: തു​രു​ത്തി​ക്കാ​ട് ബി​എ​എം കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ക​ല്ലൂ​പ്പാ​റ പ​ഞ്ചാ​യ​ത്ത് അം​ഗം ഗി​രി​കു​മാ​ർ വൃ​ക്ഷ​ത്തൈ ന​ട്ട് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല്ല​പ്പ​ള്ളി എ​ക്സൈ​സ് ഓ​ഫീ​സ​ർ ലീ​ന ലാ​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കോ​ള​ജ് മാ​നേ​ജ​ർ ഡോ. ​മാ​ത്യു പി. ​ജോ​സ​ഫ്, പ്രി​ൻ​സി​പ്പാ​ൾ ഡോ. ​ജി.​എ​സ്. അ​നീ​ഷ് കു​മാ​ർ, ഡോ. ​ഐ​ൻ​സ്റ്റീ​ൻ എ​ഡ്വേ​ർ​ഡ്, ഡോ. ​ഗീ​താ ല​ക്ഷ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മ​ല്ല​പ്പ​ള്ളി: മ​ല്ല​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ന്ധു സു​ഭാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് കെ.​ജി. സാ​ബു വൃ​ക്ഷ​ത്തൈ​ക​ൾ വി​ത​ര​ണം ചെ​യ്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ടൂ​ർ: പ​രി​സ്ഥി​തി ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ടൂ​ർ ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി കോ​ർ​ണ​റി​ലെ ഐ​ല​ൻ​ഡി​ൽ ചെ​ടി​ക​ൾ ന​ട്ടു. ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ റീ​ന സാ​മു​വേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ആ​ബി​ദ് ഷ​ഹീം, നി​ധി ശ​ശി​കു​മാ​ർ, കൗ​ൺ​സി​ല​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​തീ​ക്ഷ ബി​ആ​ർ​സി​യി​ൽ

പ​ന്ത​ളം: കു​ള​ന​ട പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​തീ​ക്ഷ ബി​ആ​ർ​സി​യി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ പ​രി​സ്ഥി​തി ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ൾ രാ​ജ​ൻ വൃ​ക്ഷ​ത്തൈ ന​ട്ട് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​വി​ത്രി ഭ​ദ്ര​ൻ, ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സു​ജ, പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ചാ​ന്ദി​നി, അ​ഗ്രി​ക​ൾ​ച്ച​ർ ആ​ർ.​പി. വ​ര​ല​ക്ഷ്മി, ജി​ല്ലാ മി​ഷ​ൻ ബ്ലോ​ക്ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി​ജി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റ് പ്രാ​ധാ​ന്യം കു​ട്ടി​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നാ​യി പോ​സ്റ്റ​ർ ര​ച​ന, ക​ലാ​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ​യും സം​ഘ​ടി​പ്പി​ച്ചു.

ഫ്ലെ​ക്സു​ക​ൾ ഗ്രോ ​ബാ​ഗു​ക​ളാ​ക്കി മാ​റ്റു​ന്നു; മാ​തൃ​ക​യാ​യി എ​ണ്ണൂ​റാം​വ​യ​ൽ സ്കൂ​ൾ

വെ​ച്ചൂ​ച്ചി​റ: ഫ്ലെ​ക്സ് ബാ​ന​റു​ക​ളെ ഗ്രോ ​ബാ​ഗു​ക​ളാ​ക്കി കൃ​ഷി​ക്ക് ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്കു​ന്ന പ​ദ്ധ​തി​യു​മാ​യി എ​ണ്ണൂ​റാം​വ​യ​ൽ സി​എം​എ​സ് എ​ൽ​പി സ്കൂ​ൾ. പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഫ്ലെ​ക്സു​ക​ൾ പു​ന​രു​പ​യോ​ഗ​ത്തി​നു സാ​ധ്യ​മാ​കു​ന്ന പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ച​ത്.
തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്തും മ​റ്റും ഉ​പ​യോ​ഗി​ച്ച ഫ്ലെ​ക്സു​ക​ൾ ശേ​ഖ​രി​ച്ചാ​ണ് കു​ട്ടി​ക​ൾ ഗ്രോ ​ബാ​ഗ് നി​ർ​മി​ക്കു​ന്ന​ത്. സ്കൂ​ളി​ലെ പ​ച്ച​ക്ക​റി തോ​ട്ട​ത്തി​ൽ ഫ്ലെ​ക്സി​ൽ നി​ന്ന് നി​ർ​മി​ച്ച ഗ്രോ ​ബാ​ഗു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ക.

പ​രി​സ്ഥി​തി ദി​ന​ത്തി​ൽ 100 ഫ്ലെ​ക്സ് ഗ്രോ ​ബാ​ഗു​ക​ൾ കു​ട്ടി​ക​ൾ നി​ർ​മി​ച്ചു. 500 ഗ്രോ ​ബാ​ഗു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നാ​ണ് കു​ട്ടി​ക്കൂ​ട്ടം ല​ക്ഷ്യ​മി​ടു​ന്ന​ത്. സ്കൂ​ളി​ലെ പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം പ​ഞ്ചാ​യ​ത്ത്‌ അം​ഗം പ്രി​യ സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ൺ​സ​ൻ അ​ല​ക്സാ​ണ്ട​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​ഷ​ക വി​പ​ണി പ്ര​സി​ഡ​ന്‍റ് ടോ​മി കെ.​വ​ർ​ഗീ​സ്, എം.​ടി. മ​ത്താ​യി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷൈ​നു ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up