വെമ്പല്ലൂർ: എംഇഎസ് അസ്മാബി കോളജിൽ മത്സ്യകൃഷി പദ്ധതിക്ക് തുടക്കമായി. പ്രിൻസിപ്പൽ ഡോ. സമീന കളത്തൊടി ഉദ്ഘാടനംചെയ്തു. വി.എം. ഷൈൻ മത്സ്യക്കുഞ്ഞുങ്ങളുടെ ആദ്യനിക്ഷേപം നിർവഹിച്ചു.
അക്വാകൾച്ചർ മേധാവി ഡോ. കെ.എ. സയന, കോളജിലെ ഐക്യുഎസി കോ-ഓർഡിനേറ്ററും അധ്യാപികയുമായ ഡോ. പി. ആർ. ധന്യ, ഡോ. കെ. കേശവൻ, ഉജ്വല നവാസ്, ഡോ. ആമിന പൂവോളി എന്നിവർ സന്നിഹിതരായി.
Tags : nattu vishesham Fish farming