x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍​സ​സ് 2027 ഭ​ര​ണ​ഘ​ട​ന​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റ​ണം: ജി​ല്ലാ ക​ള​ക്ട​ര്‍


Published: June 7, 2026 06:46 AM IST | Updated: June 7, 2026 06:46 AM IST

കൊ​ല്ലം : ഡി​ജി​റ്റ​ല്‍ സെ​ന്‍​സ​സി​ന്‍റെ ഭാ​ഗ​മാ​യി സ്വ​യം​വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​വു​ന്ന സെ​ല്‍​ഫ് എ​ന്യൂ​മ​റേ​ഷ​ന്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി എ​ല്ലാ​വ​രും ഭ​ര​ണ​ഘ​ട​ന​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റ​ണ​മെ​ന്ന് ജി​ല്ലാ പ്രി​ന്‍​സി​പ്പ​ല്‍ സെ​ന്‍​സ​സ് ഓ​ഫീ​സ​റാ​യ ജി​ല്ലാ ക​ ള​ക്ട​ര്‍ ആ​നി ജൂ​ല തോ​മ​സ്. 16 മു​ത​ല്‍ 30 വ​രെ​യാ​ണ് സ്വ​യം വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്താ​വു​ന്ന​ത് (സെ​ല്‍​ഫ് എ​ന്യൂ​മ​റേ​ഷ​ന്‍).

ജൂ​ലൈ ഒ​ന്ന് മു​ത​ല്‍ 31 വ​രെ വീ​ടു​വീ​ടാ​ന്ത​ര വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തും. വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന് ചു​മ​ത​ല​പ്പെ​ടു​ത്തി​യ സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​ര്‍, എ​ന്യൂ​മ​റേ​റ്റ​ര്‍​മാ​ര്‍ എ​ന്നി​വ​രു​ടെ പ​രി​ശീ​ല​നം താ​ലൂ​ക്ക് ത​ല​ങ്ങ​ളി​ല്‍ തു​ട​രു​ക​യാ​ണെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

സെ​ല്‍​ഫ് എ​ന്യൂ​മ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി സെ​ന്‍​സ​സ് ഡ​യ​റ​ക്ട​റേ​റ്റ് ഒ​രു​ക്കി​യ പോ​ര്‍​ട്ട​ല്‍ മു​ഖേ​ന (https://se.census.gov.in) 33 ചോ​ദ്യ​ങ്ങ​ള്‍​ക്കാ​ണ് മ​റു​പ​ടി ന​ല്‍​കേ​ണ്ട​ത്. പോ​ര്‍​ട്ട​ലി​ല്‍ സം​സ്ഥാ​നം തെ​ര​ഞ്ഞെ​ടു​ത്ത​ശേ​ഷം കു​ടും​ബ​നാ​ഥ​ന്‍റെ പേ​രും മൊ​ബൈ​ല്‍ ന​മ്പ​റും ന​ല്‍​കി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

ഒ​രു കു​ടും​ബ​ത്തി​ന് ഒ​രു മൊ​ബൈ​ല്‍ ന​മ്പ​ര്‍ മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ക്കാ​നാ​കു​ക. മ​റു​പ​ടി ന​ല്‍​കി ക​ഴി​ഞ്ഞാ​ല്‍ ല​ഭി​ക്കു​ന്ന സെ​ല്‍​ഫ് എ​ന്യൂ​മ​റേ​ഷ​ന്‍ ഐ​ഡി സെ​ന്‍​സ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​ട്ടി​ലെ​ത്തു​മ്പോ​ള്‍ കൈ​മാ​റി വി​വ​ര​ങ്ങ​ള്‍ ഡി​ജി​റ്റ​ലാ​യി സൂ​ക്ഷി​ക്കാം.

Tags : Local News Nattuvishesham Kollam

Recent News

Corehub Up