കേരള കർഷകസംഘം തൃശൂർ ജില്ലാ കണ്വൻഷൻ ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ: കേന്ദ്ര സർക്കാർ ഇന്ത്യയിൽ കാർഷികമേഖലയെ കോർപറേറ്റുകൾക്കു വിഹരിക്കാൻ വിട്ടുകൊടുക്കുകയാണെന്നു കിസാൻസഭ ദേശീയ വൈസ് പ്രസിഡന്റും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ.പി. ജയരാജൻ.
കേരള കർഷകസംഘം ജില്ലാ കണ്വൻഷൻ തൃശൂരിൽ ഉദ്ഘാനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകസംഘം ജില്ലാ പ്രസിഡന്റ് പി.ആർ. വർഗീസ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.സി. മൊയ്തീൻ എംഎൽഎ, ജില്ലാ ആക്ടിംഗ് സെക്രട്ടറി പി.കെ. ഡേവിസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.എ. രാമകൃഷ്ണൻ, എം.എം. അവറാച്ചൻ, കെ.വി. സജു, ജില്ലാ ജോയിന്റ് സെക്രട്ടറി സെബി ജോസഫ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ എം. ബാലാജി, പി.എ. ബാബു, ഗീതാ ഗോപി, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ എം.എൻ. സത്യൻ, ടി.ജി. ശങ്കരനാരായണൻ എന്നിവർ പ്രസംഗിച്ചു.
ഇന്നു യൂണിറ്റ്തലത്തിൽ അംഗത്വപ്രവർത്തനവുമായി ഗൃഹസന്ദർശനം നടത്താൻ തീരുമാനിച്ചു.