x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ധ്യ​കേ​ര​ള​ത്തി​ലെ ആ​ദ്യ എ​ഐ​സി​ടി​ഇ ഐഡി​യ ലാ​ബ് സ​ഹൃ​ദ​യ​യി​ൽ

വെബ് ഡെസ്ക്
Published: July 13, 2026 03:16 AM IST | Updated: July 13, 2026 03:16 AM IST

ഐ​ഡി​യ ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍ നി​ർ​വ​ഹി​ക്കു​ന്നു.

കൊ​ട​ക​ര: മ​ധ്യ​കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ എ​ഐ​സി​ടി​ഇ ഐ​ഡി​യ ലാ​ബ് സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​ൾ​ഇ​ന്ത്യ കൗ​ണ്‍​സി​ൽ ഫോ​ർ ടെ​ക്നി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​നും (എ​ഐ​സി​ടി​ഇ) സ​ഹൃ​ദ​യ കോ​ള​ജും സം​യു​ക്ത​മാ​യി ആ​രം​ഭി​ച്ച ലാ​ബ്, സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ​യും സ​ഹൃ​ദ​യ​യി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യും ജോ​ബി​ൻ ആ​ൻ​ഡ് ജി​സ്മി ക​ന്പ​നി കോ-​ഫൗ​ണ്ട​റും സി​ഇ​ഒ​യു​മാ​യ ജി​സ്മി ജോ​ബി​ന്‍റെ​യും സാ​ന്പ​ത്തി​ക പ​ങ്കാ​ളി​ത്ത​ത്തോ​ടെ 1.2 കോ​ടി ചെ​ല​വി​ട്ടാ​ണു വി​ക​സി​പ്പി​ച്ച​ത്.
മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത മെ​ത്രാ​നും ഇ​രി​ങ്ങാ​ല​ക്കു​ട ഡ​യോ​സി​ഷ​ൻ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ട്ര​സ്റ്റി​ന്‍റെ (ഐ​ഡി​ഇ​ടി) ചെ​യ​ർ​മാ​നു​മാ​യ മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ, ചാ​ല​ക്കു​ടി എം​എ​ൽ​എ ടി.​ജെ. സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ്, സ​ഹൃ​ദ​യ കോ​ള​ജ് മാ​നേ​ജ​ർ മോ​ണ്‍. വി​ൽ​സ​ണ്‍ ഈ​ര​ത്ത​റ, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ആന്‍റോ ചു​ങ്ക​ത്ത്, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ ഫാ. ​അ​നി​ൽ പു​ത്ത​ശേ​രി, ഡ​യ​റ​ക്ട​ർ ഡോ. ​ലി​യോ​ണ്‍ ഇ​ട്ടി​യ​ച്ച​ൻ, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ. ​സു​ധാ ജോ​ർ​ജ് വാ​ള​വി, പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​സ്. രാം​കു​മാ​ർ, എ​ഐ​സി​ടി​ഇ ഐ​ഡി​യ ലാ​ബ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജി​ബി​ൻ ജോ​സ്, കോ-​കോ​ർ​ഡി​നേ​റ്റ​ർ സെ​ബി​ൻ ഡേ​വി​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പു​തി​യ ആ​ശ​യ​വു​മാ​യി എ​ത്തു​ന്ന​വ​ർ​ക്ക് അ​തി​ന്‍റെ പൂ​ർ​ണ പ്രോ​ട്ടോ​ടൈ​പ്പ് വി​ക​സി​പ്പി​ക്കാ​ൻ സാ​ധി​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് ഐ​ഡി​യ ലാ​ബ്. ഇ​ല​ക്ട്രോ​ണി​ക്സ് ഡി​സൈ​ൻ ആ​ൻ​ഡ് പ്രോ​ട്ടോ​ടൈ​പ്പിം​ഗ് സ്റ്റു​ഡി​യോ, ഡി​ജി​റ്റ​ൽ മാ​നു​ഫാ​ക്ച​റിം​ഗ് സ്റ്റു​ഡി​യോ, റാ​പ്പി​ഡ് പ്രോ​ട്ടോ​ടൈ​പ്പിം​ഗ് സ്റ്റു​ഡി​യോ, ഫാ​ബ്രി​ക്കേ​ഷ​ൻ സ്റ്റു​ഡി​യോ എ​ന്നി​ങ്ങ​നെ പ്ര​ത്യേ​ക സ്റ്റു​ഡി​യോ​ക​ളാ​ണു ലാ​ബി​ന്‍റെ ഭാ​ഗ​മാ​യു​ള്ള​ത്. പി​സി​ബി ഫാ​ബ്രി​ക്കേ​ഷ​ൻ, 3ഡി ​പ്രി​ന്‍റിം​ഗ് (അ​ഡി​റ്റീ​വ് മാ​നു​ഫാ​ക്ച​റിം​ഗ്), സി​എ​ൻ​സി മെ​ഷീ​നിം​ഗ്, ലേ​സ​ർ ക​ട്ടിം​ഗ്, എം​ബ​ഡ​ഡ് സി​സ്റ്റം​സ് ഡെ​വ​ല​പ്മെ​ന്‍റ് തു​ട​ങ്ങി​യ അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​സൗ​ക​ര്യ​ങ്ങ​ൾ ഇ​വി​ടെ ല​ഭ്യ​മാ​ണ്.

Tags : Nattuvishesham District News Idea Lab

Recent News

Corehub Up