x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ല്ലാ​നം-ഫോ​ർ​ട്ടു​കൊ​ച്ചി ര​ണ്ടാം​ഘ​ട്ട ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണം ഉ​ട​ൻ തുടങ്ങണം


Published: June 11, 2026 05:17 AM IST | Updated: June 11, 2026 05:17 AM IST

ഫോ​ർ​ട്ടു​കൊ​ച്ചി മു​ത​ൽ ചെ​ല്ലാ​നം വ​രെ​ ക​ട​ൽ​ഭി​ത്തി ഇ​ല്ലാ​ത്ത ഭാ​ഗ​ത്ത് അ​ടി​യ​ന്തര​മാ​യി നിർമാണം ആ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സംഘടിപ്പിച്ച ക​ണ്ട​ക്ക​ട​വ് ഫെ​റോ​ന​യി​ലെ വൈ​ദി​ക, അ​ൽ​മാ​

ഫോ​ർ​ട്ടു​കൊ​ച്ചി: ടെ​ട്രാ​പോ​ഡ് ക​ട​ൽ​ഭി​ത്തി​യു​ടെ ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണം അ​ടി​യ​ന്ത​ര​മാ​യി തു​ട​ങ്ങ​ണ​മെ​ന്ന് ക​ണ്ട​ക്ക​ട​വ് ഫൊ​റോ​ന സം​ഘ​ടി​പ്പി​ച്ച വൈ​ദി​ക-​അ​ൽ​മാ​യ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. പ​ത്തോ​ളം ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്ത സ​മ്മേ​ള​നം മു​ഹ​മ്മ​ദ് ഷി​യാ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു .

ര​ണ്ടാം ഘ​ട്ട നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തെ​ക്കേ ചെ​ല്ലാ​നം മു​ത​ൽ ഫോ​ർ​ട്ടു​കൊ​ച്ചി വ​രെ​യു​ള്ള ടെ​ട്രാ​പോ​ഡ് ക​ട​ൽ​ഭി​ത്തി​യു​ടെ നി​ർ​മാ​ണം ന​ട​ക്കാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ർ​മാ​ണം തു​ട​ങ്ങാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു എം​എ​ൽ​എ പ​റ​ഞ്ഞു. ഹാ​ർ​ബ​റി​ന്‍റെ വി​ക​സ​നം, ക​ണ്ട​ക്ക​ട​വ്, ചെ​ല്ലാ​നം പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​ശു​പ​ത്രി വി​ക​സ​നം, ശു​ദ്ധ​ജ​ല ക്ഷാ​മം, തെ​ക്കേ ചെ​ല്ലാ​ന​ത്തെ റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ, ചെ​ല്ലാ​നം ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മാ​ണം, തീ​ര​ദേ​ശ​ത്തെ യാ​ത്ര ക്ലേ​ശം തു​ട​ങ്ങി നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ൾ​ക്കു പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

ഫാ. ​സോ​ള​മ​ൻ ചാ​ര​ങ്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​തോ​ബി​യാ​സ് തെ​ക്കേ​പാ​ല​ക്ക​ൻ, ഫാ. ​സാം​സ​ൺ ആ​ഞ്ഞി​ലി​പ്പ​റ​മ്പി​ൽ, ഫാ. ​ആ​ന്‍റ​ണി ടോ​പോ​ൾ , ഫാ. ​ക്ലീ​ഫ​ൻ ഫെ​ർ​ണാ​ണ്ട​സ്, ഫാ. ​ജോ​ർ​ജ് കി​ഴ​ക്കേ​വീ​ട്ടി​ൽ, ഫാ. ​ജെ​ൻ​ഷ​ൻ ത​റേ​പ്പ​റ​മ്പി​ൽ, ഫാ. ​സോ​ള​മ​ൻ അ​രേ​ശേ​രി​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വ​ലി​യ​വീ​ട്ടി​ൽ, കെ​എ​ൽ​സി​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജ​യ​ൻ കു​ന്നേ​ൽ, ആ​ല​പ്പു​ഴ രൂ​പ​താ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് കൊ​ടി​യ​നാ​ട്, രൂ​പ​ത സ​മി​തി​യം​ഗം ജോ​സ​ഫ് പ​റ​യ​കാ​ട്ടി​ൽ, ബി​ജു സേ​വ്യ​ർ, പാ​പ്പ​ച്ച​ൻ അ​രി​പ്പാ​ട്ടു​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up