ഫാ.ഡോ.ജി.ഏബ്രഹാം തലോത്തില്‍ ആദരിച്ചപ്പോൾ.
ശാസ്താംകോട്ട: രാജഗിരി ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി വൈദേഹിയെ ഡയറക്ടര്‍ ഫാ. ഡോ. ജി. ഏബ്രഹാം തലോത്തില്‍ ആദരിച്ചു. മൂന്ന് വര്‍ഷം മുമ്പ് പരിസ്ഥിതി ദിനത്തില്‍ സ്കൂളില്‍ നിന്ന് ലഭിച്ച കസ്റ്റാര്‍ഡ് ആപ്പിള്‍ തൈ വീട്ടില്‍ നട്ട് പരിപാലിച്ച വൈദേഹി അതില്‍നിന്ന് ലഭിച്ച ഫലങ്ങള്‍ സ്കൂളിലെത്തിച്ചതോടെയാണ് കുട്ടിക്കര്‍ഷകയായി തെരഞ്ഞെടുക്കപ്പെട്ടത്.
ചെറുപ്രായത്തില്‍ത്തന്നെ കൃഷിയോട് വൈദേഹി പുലര്‍ത്തുന്ന താത്പര്യവും സമര്‍പ്പണവും മാതൃകാപരമാണെന്ന് ഫാ. ഏബ്രഹാം തലോത്തില്‍ പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കുട്ടികളില്‍ മണ്ണിനോടും കൃഷിയോടുമുള്ള സ്നേഹം വളര്‍ത്താന്‍ പ്രചോദനമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ബോണിഫേഷ്യ വിന്‍സന്റ്, അഡ്മിനിസ്ട്രേറ്റര്‍ കൊച്ചുമോള് കെ.സാമുവല്‍ എന്നിവര്‍ പങ്കെടുത്തു.
Tags : Child farmer NattuVishasham DistrictNews