x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​​റ​​വം​​മു​​ട്ടം-​​ക​​ണ്ണ​​ന്ത​​റ​​ക്ക​​ട​​വ്-​​ കു​​ന്ന​​ലി​​ക്ക​​ല്‍ റോ​​ഡ് യാ​​ഥാ​​ര്‍​ഥ്യ​​മാ​​കു​​ന്നു


Published: June 7, 2026 07:43 AM IST | Updated: June 7, 2026 07:43 AM IST

ചി​​റ​​വം​​മു​​ട്ടം-​​ക​​ണ്ണ​​ന്ത​​റ​​ക്ക​​ട​​വ്-​​കു​​ന്ന​​ലി​​ക്ക​​ല്‍ റോ​​ഡ് നി​​ര്‍​മാ​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി നാ​​ഷ​​ണ​​ല്‍ റൂ​​റ​​ല്‍ ഇ​​ന്‍​ഫ്രാ​​സ്ട​​ക്ച​​ര്‍ ഡെ​​വ​​ല​​പ്‌​​മെ​​ന്‍റ് അ​

ച​​ങ്ങ​​നാ​​ശേ​​രി: കു​​റി​​ച്ചി പ​​ഞ്ചാ​​യ​​ത്തി​​ലെ പ​​ന്ത്ര​​ണ്ടാം വാ​​ര്‍​ഡി​​ലെ ക​​ണ്ണ​​ന്ത​​റ​​ക്ക​​ട​​വ് പ്ര​​ദേ​​ശ​​ത്തേ​​ക്ക് ഒ​​രു റോ​​ഡ് എ​​ന്ന സ്വ​​പ്നം യാ​​ഥാ​​ര്‍​ഥ്യ​​മാ​​കു​​ന്നു. പി​​എം​​ജി​​എ​​സ്‌​​വൈ-4 പ​​ദ്ധ​​തി​​യി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി ക​​ഴി​​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​​ല​​ത്ത് സ​​മ​​ര്‍​പ്പി​​ച്ച പ്രൊ​​പ്പോ​​സ​​ലി​​ന്‍റെ അ​​ന്തി​​മ അ​​നു​​മ​​തി ന​​ല്‍​കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി നാ​​ഷ​​ണ​​ല്‍ റൂ​​റ​​ല്‍ ഇ​​ന്‍​ഫ്രാ​​സ്ട​​ക്ച​​ര്‍ ഡെ​​വ​​ല​​പ്‌​​മെ​​ന്‍റ് അ​​ഥോ​​റി​റ്റി​ ജോ​​യി​ന്‍റ് ഡ​​യ​​റ​​ക്ട​​ര്‍ ഇ​​മ്രാ​​ന്‍ ഇ​​മാ​​ചീ​​ന്‍ സ്ഥ​​ലം സ​​ന്ദ​​ര്‍​ശി​​ച്ചു.

പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് എം.​​എ​​ന്‍. മു​​ര​​ളീ​​ധ​​ര​​ന്‍ നാ​​യ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ അ​​ദ്ദേ​ഹ​​ത്തെ സ്വീ​​ക​​രി​​ച്ചു. പ്ര​​ദേ​​ശ​​ത്തെ യാ​​ത്രാ​ദു​​രി​​ത​​വും പ​​ദ്ധ​​തി​​യു​​ടെ ആ​​വ​​ശ്യ​​ക​​ത​​യും നാ​​ട്ടു​​കാ​​ര്‍ വി​​ശ​​ദ​​മാ​​യി ബോ​​ധ്യ​​പ്പെ​​ടു​​ത്തി.

750 മീ​​റ്റ​​ര്‍ ദൂ​​രം ബ​​ണ്ട് റോ​​ഡാ​​ണ് നി​​ര്‍​മി​​ക്കു​​ന്ന​​ത്. പ​​ദ്ധ​​തി​​ക്കാ​​യി 1.65 കോ​​ടി രൂ​​പ​​യാ​​ണ് അ​​നു​​വ​​ദി​​ച്ചി​​രി​​ക്കു​​ന്ന​​ത്. റോ​​ഡ് ഇ​​രു​​നൂ​​റ് കു​​ടും​​ബ​​ങ്ങ​​ള്‍​ക്ക് സ​​ഞ്ചാ​​ര​സൗ​​ക​​ര്യം സ​​ജ്ജ​​മാ​​ക്കും.
ജ​​ന​​ങ്ങ​​ളു​​ടെ ആ​​വ​​ലാ​​തി​​ക​​ള്‍ ബോ​​ധ്യ​​പ്പെ​​ട്ട് പ​​ദ്ധ​​തി അ​​നു​​ഭാ​​വ​​പൂ​​ര്‍​വം പ​​രി​​ഗ​​ണി​​ക്കാ​​മെ​​ന്നും അ​​ന്തി​​മ അ​​നു​​മ​​തി താ​​മ​​സം കൂ​​ടാ​​തെ ല​​ഭ്യ​​മാ​​ക്കു​​മ​​ന്നും എ​​ന്‍​ആ​​ര്‍​ഐ​​ഡി​​എ ജോ​യി​ന്‍റ് ഡ​​യ​​റ​​ക്ട​​ര്‍ അ​​റി​​യി​​ച്ചു.

പ്ര​​ഫ. ടോ​​മി​​ച്ച​​ന്‍ ജോ​​സ​​ഫ്, ബി​​ജു എ​​സ്. മേ​​നോ​​ന്‍, മ​​നോ​​ഹ​​ര്‍ തോ​​മ​​സ്, വി.​ജെ. ജ​​യ​​കു​​മാ​​ര്‍, സ​​തീ​​ശ് ബാ​​ബു, സു​​ദ​​ര്‍​ശ​​ന ബാ​​ല​​കൃ​​ഷ്ണ​​ന്‍ എ​​ന്നി​​വ​​ര്‍ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up