x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ത്തി


Published: May 9, 2026 01:54 AM IST | Updated: May 9, 2026 01:54 AM IST

ക​ള​റോ​ഡ് പാ​ല​ത്തി​ന് സ​മീ​പ​ത്തെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​നു​ള്ള ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ക്കുന്നു.

മ​ട്ട​ന്നൂ​ർ: മ​ഴ പെ​യ്താ​ൽ വെ​ള്ള​ക്കെ​ട്ട് പ​തി​വാ​കു​ന്ന ക​ള​റോ​ഡ് പാ​ല​ത്തി​നു സ​മീ​പം ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ത്തി. റോ​ഡ​രി​കി​ൽ കെ​ട്ടി​ക്കി​ട​ന്ന മ​ണ്ണ് നീ​ക്കം ചെ​യ്താ​ണ് ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്. ത​ല​ശേ​രി-​വ​ള​വു​പാ​റ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ഴു​വ​ർ​ഷം മു​മ്പ് നി​ർ​മി​ച്ച പാ​ല​ത്തി​ലും സ​മീ​പ​ത്തു​മാ​ണ് വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യ​ത്.

മ​ട്ട​ന്നൂ​ർ-​ഇ​രി​ട്ടി ന​ഗ​ര​സ​ഭ​ക​ളു​ടെ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പാ​ല​ത്തി​ന്‍റെ അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ​മാ​ണ് പാ​ല​ത്തി​ൽ വെ​ള്ള​ക്കെ​ട്ടി​ന് ഇ​ട​യാ​ക്കി​യ​ത്. പാ​ല​ത്തി​ന്‍റെ ഇ​രു​ഭാ​ഗ​ത്തും കാ​ൽ ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ന​ട​ന്നുപോ​കാ​ൻ സ്ഥാ​പി​ച്ച ന​ട​പ്പാ​ത​യി​ലും ചെ​ളി​യും മാ​ലി​ന്യ​വും നി​റ​യു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ചാ​റ്റ​ൽ മ​ഴ പെ​യ്താ​ൽ പോ​ലും പാ​ല​ത്തി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്.

റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ടും ചെ​ളി​യും നി​റ​ഞ്ഞി​രു​ന്നു. ഇ​വ​യാ​ണ് ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ പി.​പി. അ​ബ്ദു​ൾ ജ​ലീ​ൽ ഇ​ട​പ്പെ​ട്ട് ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്. ക​ള​റോ​ഡ്-​കീ​ച്ചേ​രി, ക​ള​റോ​ഡ്-​മു​ണ്ട​യോ​ട് റോ​ഡി​ലെ ഓ​വു​ചാ​ലി​ലെ മ​ണ്ണും ജെ​സി​ബി ഉ​പ​യോ​ഗി​ച്ചു നീ​ക്കം ചെ​യ്തു.

Tags : Cleanup nattuvisheaham local news

Recent News

Corehub Up