x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രെ സൈ​ക്കി​ൾ യാ​ത്ര​യു​മാ​യി വൈ​ദി​ക​ൻ

വെബ് ഡെസ്ക്
Published: August 30, 2026 05:05 AM IST | Updated: August 30, 2026 05:05 AM IST

ല​ഹ​രി​ക്കെ​തി​രാ​യ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി മു​ത​ൽ കാ​സ​ർ​ഗോ​ഡ് വ​രെ സൈ​ക്കി​ൾ യാ​ത്ര ന​ട​ത്തു​ന്ന​തി​നി​ടെ ഫാ. ​ജോ​സ​ഫ് വ​ർ​ഗീ​സ്.

കൊ​ച്ചി: ല​ഹ​രി​ക്കെ​തി​രെ സൈ​ക്കി​ൾ യാ​ത്ര​യു​മാ​യി വൈ​ദി​ക​ൻ. സി​എം​ഐ സ​ഭ​യു​ടെ കൊ​ച്ചി സേ​ക്ര​ഡ് ഹാ​ർ​ട്ട് പ്രൊ​വി​ൻ​സ് അം​ഗ​വും തേ​വ​ര സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ള​ജി​ലെ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​നും ചീ​ഫ് ഫി​നാ​ൻ​സ് ഓ​ഫീ​സ​റു​മാ​യ ഫാ. ​ജോ​സ​ഫ് വ​ർ​ഗീ​സാ​ണ് ല​ഹ​രി​ക്കെ​തി​രാ​യ പ്ര​ചാ​ര​ണ​ത്തി​നാ​യി കാ​സ​ർ​ഗോ​ഡ് വ​രെ സൈ​ക്കി​ൾ യാ​ത്ര ന​ട​ത്തു​ന്ന​ത്. തി​രു​വോ​ണ നാ​ളി​ൽ കൊ​ച്ചി​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട യാ​ത്ര ഇ​ന്ന​ലെ ക​ണ്ണൂ​രി​ൽ എ​ത്തി.

വൈ​ക്കം വെ​ച്ചൂ​ർ വ​ർ​ഗീ​സി​ന്‍റെ​യും ഏ​ലി​ക്കു​ട്ടി​യു​ടെ​യും മ​ക​നാ​യ ജോ​സ​ഫ് വ​ർ​ഗീ​സ് സ്കൂ​ളി​ൽ പോ​കാ​നാ​യി​രു​ന്നു സൈ​ക്കി​ൾ ത​ന്‍റെ കൂ​ടെ കൂ​ട്ടി​യ​ത്.
പി​ന്നീ​ട് ബം​ഗ​ളൂ​രു​വി​ലും ബോം​ബെ​യി​ലും പ​ഠി​ക്കു​മ്പോ​ഴും സൈ​ക്ലിം​ഗ് യാ​ത്രാ​മാ​ർ​ഗ​മാ​യി കൂ​ടെ​ക്കൂ​ട്ടി. വി​ദേ​ശ​ത്ത് ഉ​പ​രി​പ​ഠ​ന​ത്തി​ന് പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ ​സാ​ഹ​ച​ര്യം പ​രി​ച​യ​പ്പെ​ടു​ത്താ​ൻ പോ​ലും അ​വ​രെ​യും കൂ​ട്ടി അ​ച്ച​ൻ സൈ​ക്കി​ൾ യാ​ത്ര​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷം കൊ​ച്ചി​യി​ൽ നി​ന്ന് ക​ന്യാ​കു​മാ​രി​യി​ലേ​ക്ക് വി​വേ​കാ​ന​ന്ദ പാ​റ സ​ന്ദ​ർ​ശ​നം ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തി​യ വ​ലി​യൊ​രു സൈ​ക്ലിം​ഗ് യാ​ത്ര​യും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

ഔ​ദ്യോ​ഗി​ക തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ ല​ഭി​ക്കു​ന്ന അ​വ​ധി ദി​ന​ങ്ങ​ളാ​ണ് ഇ​ത്ത​രം യാ​ത്ര​ക​ൾ​ക്കാ​യി അ​ദ്ദേ​ഹം മാ​റ്റി​വെ​ക്കു​ന്ന​ത്. ഓ​ൾ ഇ​ന്ത്യ സൈ​ക്ലിം​ഗ് ന​ട​ത്തു​ക എ​ന്ന​താ​ണ് സ്വ​പ്ന​മെ​ന്ന് ഫാ. ​ജോ​സ​ഫ് പ​റ​ഞ്ഞു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ല​ഹ​രി​ക്കെ​തി​രെ​യു​ള്ള തൂ​ഫാ​ൻ ഓ​പ്പ​റേ​ഷ​ന്‍റെ പോ​രാ​ളി കൂ​ടി​യാ​ണ് ഫാ. ​ജോ​സ​ഫ്.

Tags : NattuVishesham DistrictNews

Recent News

Corehub Up