x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ണ്ട​ന്‍​മു​ടി​ പു​ര​യി​ടം സി​റ്റി​യി​ലെ പാ​റ പൊ​ട്ടി​ച്ചു​നീ​ക്കാ​ന്‍ ക​ള​ക്‌​ട​റു​ടെ ഉ​ത്ത​ര​വ്

വെബ്ഡെസ്ക്
Published: August 10, 2026 11:11 PM IST | Updated: August 10, 2026 11:11 PM IST

വ​ണ്ണ​പ്പു​റം-​ചേ​ല​ച്ചു​വ​ട് റോ​ഡി​ല്‍ വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് ഭീ​ഷ​ണി​യാ​യി മാ​റി​യ മു​ണ്ട​ന്‍​മു​ടി​പു​ര​യി​ടം സി​റ്റി​യി​ല്‍ പാ​റ​ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട

പാ​റ യാ​ത്ര​ക്കാ​രു​ടെ എ​തി​ര്‍​ദി​ശ​യി​ലെ കാ​ഴ്ച മ​റ​യ്ക്കു​ന്ന​താ​യി​രു​ന്നു

വ​ണ്ണ​പ്പു​റം: ആ​ല​പ്പു​ഴ-​തേ​നി സം​സ്ഥാ​ന പാ​ത​യു​ടെ ഭാ​ഗ​മാ​യ വ​ണ്ണ​പ്പു​റം-​ചേ​ല​ച്ചു​വ​ട് റോ​ഡി​ല്‍ വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് ഭീ​ഷ​ണി​യാ​യി മാ​റി​യി​രു​ന്ന മു​ണ്ട​ന്‍​മു​ടി​പു​ര​യി​ടം സി​റ്റി​യി​ലെ പാ​റ ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം നീ​ക്കം ചെ​യ്യാ​ന്‍ ജി​ല്ലാ​ക​ള​ക്ട​ര്‍ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ട് അ​ടി​യ​ന്ത​ര നി​ര്‍​ദേ​ശം ന​ല്‍​കി. പാ​റ യാ​ത്ര​ക്കാ​രു​ടെ എ​തി​ര്‍​ദി​ശ​യി​ലെ കാ​ഴ്ച മ​റ​യ്ക്കു​ക​യും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​താ​യും ചൂ​ണ്ടി​ക്കാ​ട്ടി ദീ​പി​ക ഇ​ന്ന​ലെ വാ​ര്‍​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ക​ള​ക്‌​ട​ര്‍ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു.

വ​ണ്ണ​പ്പു​റം-​ചേ​ല​ച്ചു​വ​ട് റോ​ഡി​ല്‍ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന് മ​ണ്ണി​ടി​ഞ്ഞ് റോ​ഡ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ സ്ഥ​ലം​വും ജി​ല്ലാ ക​ള​ക്‌​ട​ര്‍ സ​ന്ദ​ര്‍​ശി​ച്ചു. ത​ക​ര്‍​ന്ന ഭാ​ഗം അ​ടി​യ​ന്ത​ര​മാ​യി പു​ന​ര്‍​നി​ര്‍​മി​ക്കാ​ന്‍ റോ​ഡ് നി​ര്‍​മാ​ണ ഏ​ജ​ന്‍​സി​യാ​യ കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ര്‍​ഡി​ന് നി​ര്‍​ദേ​ശം ന​ല്‍​കു​ക​യും ചെ​യ്തു.

റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ഭൂ​മി വ​നം വ​കു​പ്പി​ല്‍​നി​ന്ന് വി​ട്ടു​കി​ട്ടാ​ന്‍ അ​ള​വ് സ​ഹി​തം എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ കെ​ആ​ര്‍​എ​ഫ്ബി എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​റോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

ഇ​തി​നു പു​റ​മേ റോ​ഡ​രി​കി​ലെ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന മ​ര​ങ്ങ​ളും പാ​റ​യും നീ​ക്കം ചെ​യ്യു​ന്ന​തി​ന് പ​രി​വേ​ഷ് പോ​ര്‍​ട്ടി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. തൊ​ടു​പു​ഴ താ​ഹ​സീ​ല്‍​ദാ​ര്‍, ഇ​ളം​ദേ​ശം ബി​ഡി​ഒ, വി​ല്ല​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍, കെ​ആ​ര്‍​എ​ഫ്ബി ഉ​ദ്യോ​ഗ​സ്ഥ​ര്‍, ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​രും ക​ള​ക്‌​ട​റോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews Collector's order

Recent News

Corehub Up