x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​നെ​യി​ല്‍ നി​ന്നു പ​രി​ശോ​ധ​നാഫ​ലം ല​ഭി​ച്ചെ​ന്ന് ക​ള​ക്ട​ര്‍, ഇ​ല്ലെ​ന്ന് മ​ന്ത്രി


Published: June 12, 2026 07:46 AM IST | Updated: June 12, 2026 07:46 AM IST

കോ​ഴി​ക്കോ​ട്: രാ​മ​നാ​ട്ടു​ക​ര സ്വ​ദേ​ശി​യു​ടെ സ്ര​വം പു​നെ​യി​ലെ നാ​ഷ​ണ​ല്‍ വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ പ​രി​ശോ​ധി​ച്ച​തി​ന്‍റെ ഫ​ലം ല​ഭി​ച്ചെ​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​ര്‍ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി. അ​തേ സ​മ​യം ഫ​ലം ല​ഭി​ച്ചി​ല്ലെ​ന്ന് വ​കു​പ്പു​മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ന്‍.

പൂ​നെ​യി​ല്‍ നി​ന്നു​ള്ള ഫ​ലം ല​ഭി​ച്ചി​ല്ലെ​ന്ന് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് വ്യ​ക്ത​മാ​ക്കി​യ​ത്. എ​ന്നാ​ല്‍, വൈ​കു​ന്നേ​രം കോ​ഴി​ക്കോ​ട് ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പൂ​നെ വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ നി​ന്ന് പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ച്ചെ​ന്നാ​ണ് ക​ള​ക്ട​ര്‍ അ​റി​യി​ച്ച​ത്.

ഭി​ന്ന​ത വാ​ര്‍​ത്ത​യാ​യ​തോ​ടെ മ​ന്ത്രി​യു​ടെ ഓ​ഫീ​സ് രാ​ത്രി​യി​ല്‍ വാ​ര്‍​ത്താ​ക്കു​റി​പ്പ് ഇ​റ​ക്കി പ്ര​ശ്‌​നം പ​രി​ഹ​രി​ച്ചു. ക​ള​ക്ട​റു​ടെ വാ​ര്‍​ത്താ​സ​മ്മേ​ള​നം ശ​രി​വ​ച്ച്, വൈ​കു​ന്നേ​രം ആ​റു​മ​ണി​യോ​ടെ പൂ​നെ​യി​ല്‍ നി​ന്നു​ള്ള ഫ​ലം ല​ഭി​ച്ചു​വെ​ന്നാ​ണ് വാ​ര്‍​ത്താ​കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Tags : nattu vishesham Collector test results received

Recent News

Corehub Up