അറക്കുളം: സെന്റ് ജോസഫ് അക്കാദമിയിൽ വിദ്യാര്‍ഥികള്‍ക്കായി ആന്റി-റാഗിംഗ് ഓറിയന്റേഷന്‍ പരിപാടിയും ഓപ്പറേഷന് തൂഫാന് പദ്ധതി സെഷനും നടത്തി.
അക്കാദമിയിലെ സോഷ്യൽ വർക്ക് വിഭാഗം കാഞ്ഞാര്‍ പോലീസ് സ്റ്റേഷനുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. അക്കാദമി ഡയറക്ടർ ഫാ. ബോബിന് കുമരേട്ട് അധ്യക്ഷത വഹിച്ചു. കാഞ്ഞാര്‍ എസ്ഐ അബ്ദുൽ ഖാദർ പദ്ധതി വിശദീകരിച്ചു. ജില്ലാ നിയമസഹായ സമിതി ഉപദേഷ്ടാവ് അഡ്വ. വി.എസ്. മിനി ആന്റി-റാഗിംഗ് നിയമങ്ങൾ സംബന്ധിച്ച് വിശദീകരിച്ചു.
വിദ്യാര്‍ഥികള്‍ക്കിടയില്‍ റാഗിംഗിനെതിരായ അവബോധം സൃഷ്ടിക്കുകയും സുരക്ഷിത കാമ്പസ് അന്തരീക്ഷം ഉറപ്പാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. അക്കാദമി പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ്, സോഷ്യൽ വർക്ക് വിഭാഗം മേധാവി ആൽവിൻ കല്ലക്കാവുങ്കൽ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham District News Anti-ragging orientation