x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ഫ. തോ​മ​സ് തെ​ള്ളി ന​വ​തി​നി​റ​വി​ല്‍


Published: June 13, 2026 12:29 AM IST | Updated: June 13, 2026 12:29 AM IST

പാ​ലാ: നാ​ലു പ​തി​റ്റാ​ണ്ടുകാ​ലം അ​ധ്യാ​പ​നരംഗ​ത്ത് വൈ​ദ​ഗ്ധ്യം തെ​ളി​യി​ച്ച പ്ര​ഫ. തോ​മ​സ് തെ​ള്ളി ന​വ​തി​നി​റ​വി​ല്‍. പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ല്‍ ദീ​ര്‍​ഘ​കാ​ലം വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ അ​ധ്യാ​പ​ക​നാ​യി​രു​ന്നു. സ​സ്യശാ​സ്ത്ര​ത്തി​ലും പാ​ര​മ്പ​ര്യ ശാ​സ്ത്ര​ത്തി​ലും വ​ര്‍​ഗീ​ക​ര​ണ​ശാ​സ്ത്ര​ത്തി​ലും അ​ദ്ദേ​ഹ​ത്തി​നു​ള്ള ആ​ഴ​മേ​റി​യ പ​രി​ജ്ഞാ​നം നി​ര​വ​ധി ബ​ഹു​മ​തി​ക​ള്‍​ക്ക് അ​ദ്ദേ​ഹ​ത്തെ അ​ര്‍​ഹ​നാ​ക്കി​.

കു​ട്ടി​ക​ള്‍​ക്ക് നോ​ട്ട് കു​റി​ച്ചുന​ല്‍​കു​ന്ന സ​മ്പ്ര​ദാ​യം ഉ​പേ​ക്ഷി​ച്ച കാ​ര്‍​ക്ക​ശ്യ​ക്കാ​ര​നാ​യ അ​ധ്യാ​പ​ക​നാ​യാ​ണ് വി​ദ്യാ​ര്‍​ഥിക​ള്‍ ഇ​ദ്ദേ​ഹ​ത്തെ ഓ​ര്‍​മി​ക്കു​ന്ന​ത്. വിദ്യാർഥികളെ പേ​രെ​ടു​ത്ത് വി​ളി​ച്ചു സം​സാ​രി​ക്കു​ന്ന അ​സാ​മാ​ന്യ ഓ​ര്‍​മ​ശ​ക്തി​ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.

പൂ​ഞ്ഞാ​ര്‍ തെ​ള്ളി​യി​ല്‍ കു​ടും​ബാംഗ മായ പ്ര​ഫ. തോ​മ​സ് ബി​രു​ദ​ബി​രു​ദാ​ന​ന്ത​ര പ​രീ​ക്ഷാ ബോ​ര്‍​ഡു​ക​ളി​ല്‍ ചെ​യ​ര്‍​മാ​ന്‍, ബോ​ര്‍​ഡ് ഓ​ഫ് സ്റ്റ​ഡീ​സ് ചെ​യ​ര്‍​മാ​ന്‍ (പി.​ജി.), സി​ല​ബ​സ് റി​വി​ഷ​ന്‍ ക​മ്മി​റ്റി (പി.​ജി), ഇ​ന്ത്യ​യി​ലെ വി​വി​ധ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളിൽ പി​ജി പ​രീ​ക്ഷ​യു​ടെ എ​ക്‌​സ്റ്റേ​ണ​ല്‍ എ​ക്‌​സാ​മി​ന​ർ, ക്വ​സ്റ്റ്യ​ന്‍ പേ​പ്പ​ര്‍ സെ​ക്ട​റാ​ർ എന്നീ നിലകളിൽ തി​ള​ക്ക​മാ​ര്‍​ന്ന പ്ര​വ​ര്‍​ത്ത​നം കാ​ഴ്ച​വ​ച്ചു.

Tags : Prof. Thomas Thelli Nattuvishesham District News

Recent News

Corehub Up