ആലപ്പുഴ: പുന്നപ്ര ജ്യോതിനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ആഭിമുഖ്യത്തിൽ മൺസൂൺ ഫെസ്റ്റ് സീസൺ ടൂ പ്രൈസ് മണി 3x3 ബാസ്കറ്റ്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. 20ന് രാവിലെ എട്ടു മുതൽ പുന്നപ്ര ജ്യോതി നികേതൻ ഇൻഡോർ ബാസ്കറ്റ്ബോൾ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. മികച്ച നിലവാരമുള്ള ഇൻഡോർ സ്റ്റേഡിയത്തിലാണ് പോരാട്ടം അരങ്ങേറുന്നതെന്ന് പ്രിൻസിപ്പൽ സെൻ കല്ലുപുര പറഞ്ഞു.
വിവിധ ക്ലബുകൾക്കും സ്ഥാപനങ്ങൾക്കും ടൂർണമെന്റിൽ പങ്കെടുക്കാം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി മൂന്ന് പ്രായപരിധികളിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. അണ്ടർ 18- 2009 ജനുവരി ഒന്നിന് ശേഷം ജനിച്ചവർ. അണ്ടർ 16- 2011ജനുവരി ഒന്നിനുശേഷം ജനിച്ചവർ. അണ്ടർ 13- 2013 ജനുവരി ഒന്നിനുശേഷം ജനിച്ചവർ. ഒരു ടീമിന് 600 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ടൂർണമെന്റിൽ പങ്കെടുക്കാൻ താത്പര്യമുള്ള ടീമുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. കോ-ഓർഡിനേറ്റർ ബിനു മനോഹരൻ ഫോൺ-9400835486, 9446665486.