കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന്റെ തിരക്കിനിടെ സ്വർണമാല കവർന്ന സ്ത്രീ പിടിയിൽ. തിരുവഞ്ചിറയിലെ തിരക്കിനിടയിലും പ്രസാദ കൗണ്ടറുകളുടെ മുന്നിൽ നിന്നുമാണ് സ്വർണാഭരണങ്ങൾ പ്രധാനമായും മോഷ്ടിക്കുന്നത്. ഇവിടെ നിന്ന് സ്വർണം കവരാനുള്ള ശ്രമത്തിനിടെ പാലക്കാട് തത്തമംഗലം സ്വദേശി ജ്യോതിയാണ് (49) പിടിയിലായത്. നിരവധി മോഷണ കേസിൽ പ്രതിയാണ്
ജ്യോതിയെന്ന് പോലീസ് അറിയിച്ചു. സ്വർണാഭരണങ്ങൾ മോഷ്ടിക്കുന്നത് പതിവായതോടെ സ്ത്രീകളും കുട്ടികളും സ്വർണാഭരണങ്ങൾ ഒഴിവാക്കി ദർശനത്തിന് എത്തണമെന്നും പോലീസ് അറിയിച്ചു. ശനി, ഞായർ ദിവസങ്ങളിൽ പ്രതീക്ഷിക്കാവുന്നതിലും അപ്പുറമാണ് ഭക്തജനത്തിരക്ക്.