ചേര്‍ത്തല: ട്രെയിനിൽനിന്നു വീഴാന്‍ പോയ യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പുറത്തേക്കു വീണ ഇതരസംസ്ഥാ ന തൊഴിലാളി മരിച്ചു. പള്ളിപ്പുറം പ്ലൈവുഡ് കമ്പനി ജീവനക്കാരനായ ഒറീസ സ്വദേശി ശ്രീകാന്ത് മാലിക്ക് (35) ആണ് മരിച്ചത്. ഇതിനൊപ്പം താഴേക്കു വീണയാളെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി പത്തോടെ പട്ടണക്കാട് ലെവല്‍ക്രോസിനു സമീപമായിരുന്നു അപകടം. ഷാലിമാര്‍ എക്സ്പ്രസില്‍നിന്നാണ് ഇവര്‍ വീണത്. ശ്രീകാന്ത് മാലിക്കിന്റെ മൃതദേഹം അരൂക്കുറ്റി ആശുപത്രി മോര്‍ച്ചറിയിലാണ്. പട്ടണക്കാട് പോലീസ് നടപടികൾ സ്വീകരിച്ചു.