ചങ്ങനാശേരി: ചെറുപുഷ്പ മിഷന് ലീഗ് അതിരൂപത പ്രവര്‍ത്തനവര്‍ഷം ഉദ്ഘാടനം ഇന്നു രാവിലെ ഒമ്പതിന് എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ നടക്കും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും.
പ്രസിഡന്റ് ഒഫേല് ബിനോയി കുര്യന് അധ്യക്ഷത വഹിക്കും. വികാരി ജനറാള്‍ ഫാ.ഡോ. സ്കറിയാ കന്യാകോണില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. നേട്ടങ്ങള്‍ കൈവരിച്ച മുന്‍ ഭാരവാഹികളായ ഡോ. ജാന്സണ് ജോസഫ്, ഷൈരാജ് വര്‍ഗീസ്, ഷാജി ചുരപ്പുഴ എന്നിവരെ ആദരിക്കും. അതിരൂപത ഡയറക്ടര്‍ ഫാ.ഡോ. വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍ മാര്‍ഗനിര്‍ദേശ പ്രസംഗവും അതിരൂപത ഓര്‍ഗനൈസിംഗ് പ്രസിഡന്റ് റ്റിന്റോ സെബാസ്റ്റ്യന്‍ മാര്‍ഗരേഖ വിശദീകരണവും നടത്തും.
കഴിഞ്ഞവര്‍ഷം അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തിയ മത്സരങ്ങളുടെ സമ്മാനദാനം ഉണ്ടായിരിക്കും. എല്ലാ ശാഖ, മേഖല ഭാരവാഹികളും സമ്മേളനത്തില്‍ പങ്കെടുക്കും. ഫാ. സെബാസ്റ്റ്യന്‍ മാമ്പറ, ഫാ. ആന്റണി കിഴക്കേ തലയ്ക്കല്‍, സിസ്റ്റര്‍ ജസ്ലിന് ജെഎസ്, ബോബി തോമസ്, സിസ്റ്റര്‍ മേരി റോസ് ഡിഎസ്എഫ്എസ്, ജോണ്സണ് കാഞ്ഞിരക്കാട്ട്, ലൂക്ക് അലക്സ്, സാലിച്ചന് തുമ്പേക്കളം, ജുവാന മേരി ജോമോന് എന്നിവര്‍ പ്രസംഗിക്കും. ഷാജി ചുരപ്പുഴ ക്ലാസ് നയിക്കും.