x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​രി​യ​സ​ദ​നം പ്ര​തി​സ​ന്ധി​യി​ല്‍; സു​മ​ന​സു​ക​ളി​ല്‍ പ്ര​തീ​ക്ഷ


Published: June 13, 2026 12:42 AM IST | Updated: June 13, 2026 12:42 AM IST

പാ​ലാ: സ​മൂ​ഹ​ത്തി​ലെ അ​വ​ശ​രും നി​രാ​ലം​ബ​രു​മാ​യവ​ര്‍​ക്കു​വേ​ണ്ടി പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന പാ​ലാ മ​രി​യ​സ​ദ​നം ഗു​രു​ത​ര​ പ്ര​തി​സ​ന്ധി​യി​ലെന്ന് ഡ​യ​റ​ക്ട​ര്‍ സ​ന്തോ​ഷ് മ​രി​യ​സ​ദ​നം. 1998 മു​ത​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന മ​രി​യ​സ​ദ​നം ഭ​വ​ന​ര​ഹി​ത​രാ​യ മാ​ന​സി​ക രോ​ഗ​ബാ​ധി​ത​ര്‍, ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വ​യോ​ജ​ന​ങ്ങ​ള്‍, കി​ട​പ്പു​രോ​ഗി​ക​ള്‍, പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണം ആ​വ​ശ്യ​മു​ള്ള​വ​ര്‍, മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന അ​മ്മ​മാ​രു​ടെ മ​ക്ക​ള്‍ തു​ട​ങ്ങി സ​മൂ​ഹ​ത്തി​ലെ പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് അ​ഭ​യ​വും ചി​കി​ത്സ​യും പു​ന​ര​ധി​വാ​സ​വും ന​ല്‍​കി​വ​രു​ന്നു.

ഔ​ദ്യോ​ഗി​ക​മാ​യി 300 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് അം​ഗീ​കാ​ര​മു​ള്ള​തെ​ങ്കി​ലും ഇ​ന്ന് മ​രി​യ​സ​ദ​ന​ത്തി​ല്‍ 450ല​ധി​കം പേ​രാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഹോം ​എ​ഗൈ​ന്‍, ത​ല​ചാ​യ്ക്കാ​ന്‍ ഒ​രി​ടം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളി​ലെ ആ​ളു​ക​ള്‍ കൂ​ടി ഉ​ള്‍​പ്പെ​ടു​മ്പോ​ള്‍ ഈ ​എ​ണ്ണം 550ൽ അ​ധി​ക​മാ​കും.

പലരും മാ​ന​സി​കാ​രോ​ഗ്യ ചി​കി​ത്സ​യ്‌​ക്കൊ​പ്പം ഗു​രു​ത​ര​മാ​യ ശാ​രീ​രി​ക അ​സു​ഖ​ങ്ങ​ള്‍​ക്ക് തു​ട​ര്‍​ചി​കി​ത്സ ആ​വ​ശ്യ​മുള്ളവരാണ്. ഭ​ക്ഷ​ണം, മ​രു​ന്ന്, ചി​കി​ത്സ, ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം തു​ട​ങ്ങി​യ അ​നി​വാ​ര്യ ചെ​ല​വു​ക​ള്‍ ദി​നം​പ്ര​തി വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Tags : Mary's House in Crisis Nattuvishesham District News

Recent News

Corehub Up