x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദ്യു​തി മേഖല; പ​രി​ഹാ​രത്തിന് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ സ​ജീ​വ​മാ​ക്ക​ണം: മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്


Published: June 13, 2026 02:11 AM IST | Updated: June 13, 2026 02:11 AM IST

ക​ണ്ണൂ​ർ: വൈ​ദ്യു​തി മു​ട​ക്കം, വോ​ൾ​ട്ടേ​ജ് ക്ഷാ​മം, മ​ഴ​ക്കാ​ല​ത്തെ പ്ര​ശ്‌​ന​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച് ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ​ക്ക് പെ​ട്ടെ​ന്ന് പ​രി​ഹാ​രം കാ​ണാ​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നി​യോ​ജ​ക​മ​ണ്ഡ​ലം ത​ല ക​മ്മി​റ്റി​ക​ൾ സ​ജീ​വ​മാ​ക്ക​ണ​മെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്.

ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, വ​യ​നാ​ട് ജി​ല്ല​ക​ൾ ഉ​ൾ​പ്പെ​ട്ട കെ​എ​സ്ഇ​ബി​യു​ടെ ഉ​ത്ത​ര മ​ല​ബാ​ർ മേ​ഖ​ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യാ​ൻ വി​ളി​ച്ച യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ജ​ന​ങ്ങ​ൾ ഫോ​ൺ വ​ഴി ഉ​ന്ന​യി​ക്കു​ന്ന പ​രാ​തി​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. വൈ​ദ്യു​തി മു​ട​ക്ക​ത്തി​ന് പു​റ​മേ വോ​ൾ​ട്ടേ​ജ് ക്ഷാ​മ​വും മ​ല​ബാ​റി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ലു​ണ്ട്. അ​റ്റ​കു​റ്റ​പ്പ​ണി കാ​ര​ണ​മോ പെ​ട്ടെ​ന്ന് ഉ​ണ്ടാ​യ സം​ഭ​വ​ങ്ങ​ൾ മൂ​ല​മോ വൈ​ദ്യു​തി മു​ട​ങ്ങു​ക​യാ​ണെ​ങ്കി​ൽ അ​ക്കാ​ര്യം ഉ​പ​ഭോ​ക്താ​ക്ക​ളെ പ്രാ​ദേ​ശി​ക ത​ല​ത്തി​ലു​ള്ള വാ​ട്ട്‌​സാ​പ് ഗ്രൂ​പ്പു​ക​ൾ, വെ​ബ്‌​സൈ​റ്റ്, മാ​ധ്യ​മ​ങ്ങ​ൾ വ​ഴി അ​റി​യി​ക്ക​ണം.

പ​ക​ൽ സ​മ​യ​ത്ത് സൗ​രോ​ർ​ജം ബാ​റ്റ​റി​യി​ൽ സ്റ്റോ​ർ ചെ​യ്തു രാ​ത്രി പീ​ക്ക് സ​മ​യ​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന ബാ​റ്റ​റി എ​ന​ർ​ജി സ്റ്റോ​റേ​ജ് സി​സ്റ്റം (ബെ​സ്) പ​ദ്ധ​തി​യി​ൽ മൂ​ന്ന് പ​ദ്ധ​തി​ക​ൾ അ​ടു​ത്ത മാ​ർ​ച്ചി​ന് മു​മ്പ് ക​മ്മീ​ഷ​ൻ ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന് യോ​ഗ​ത്തി​ൽ വൈ​ദ്യു​തി ബോർഡ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ബെ​സ് പ​ദ്ധ​തി കാ​സ​ർ​ഗോ​ഡ് മൈ​ലാ​ട്ടി​യി​ൽ ഡി​സം​ബ​റി​ൽ ക​മ്മീ​ഷ​ൻ ചെ​യ്യും. 125 മെ​ഗാ​വാ​ട്ടാ​ണ് രാ​ത്രി നാ​ല് മ​ണി​ക്കൂ​ർ നേ​രം വി​ത​ര​ണം ചെ​യ്യാ​നാ​യി ഈ ​പ​ദ്ധ​തി​യി​ൽ നി​ന്ന് ഉ​ത്പാ​ദി​പ്പി​ക്കു​ക. ക​ണ്ണൂ​രി​ലെ ശ്രീ​ക​ണ്ഠ​പു​രം പ​ദ്ധ​തി​ക്ക് 160 എം​ഡ​ബ്ല്യു​എ​ച്ച് ശേ​ഷി​യും കാ​സ​ർ​ഗോ​ട്ടെ മു​ള്ളേ​രി​യ​യി​ലേ​തി​ന് 60 എം​ഡ​ബ്ല്യു​എ​ച്ച് ശേ​ഷി​യു​മാ​ണു​ള്ള​ത്.

സ​ർ​ക്കാ​ർ സ്ഥ​ലം മാ​ത്രം വി​ട്ടു​ന​ൽ​കി സ്വ​കാ​ര്യ ക​മ്പ​നി സൗ​രോ​ർ​ജം സം​ഭ​രി​ച്ച് രാ​ത്രി​യി​ലെ നാ​ലു മ​ണി​ക്കൂ​ർ നേ​രം വി​ത​ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി​യാ​ണി​ത്. ഇ​തു​മൂ​ലം സ​ർ​ക്കാ​രി​ന് യൂ​ണി​റ്റി​ന് ഏ​ഴ് രൂ​പ​യു​ടെ അ​ടു​ത്ത് മാ​ത്ര​മേ ചെ​ല​വ് വ​രു​ന്നു​ള്ളൂ.

ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ ലൈ​നി​ലേ​ക്ക് ചാ​ഞ്ഞ മ​ര​ച്ചി​ല്ല​ക​ൾ വെ​ട്ടി റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ചു പോ​കു​ന്ന സം​ഭ​വ​മു​ണ്ടെ​ന്ന് ക​ണ്ണൂ​ർ എം​എ​ൽ​എ ടി.​ഒ. മോ​ഹ​ന​ൻ ചൂ​ണ്ടി​ക്കാ​ട്ടി. നൂ​റു​ക​ണ​ക്കി​ന് കെ​എ​സ്ഇ​ബി പോ​സ്റ്റു​ക​ൾ കോ​ർ​പ​റേ​ഷ​ൻ ഭൂ​മി​യി​ൽ അ​നാ​ഥ​മാ​യി സ്ഥ​ലം മു​ട​ക്കി കി​ട​ക്കു​ന്നു​ണ്ടെ​ന്ന് മേ​യ​ർ പി. ​ഇ​ന്ദി​ര പ​റ​ഞ്ഞു.

ക​ല്യാ​ശേ​രി മ​ണ്ഡ​ല​ത്തി​ലെ അ​ഞ്ചു ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഓ​വ​ർ​ലോ​ഡ് കാ​ര​ണം വൈ​ദ്യു​തി മു​ട​ങ്ങു​ന്ന സ്ഥി​തി​യു​ണ്ടെ​ന്നും 33 കെ​വി സ​ബ്‌​സ്റ്റേ​ഷ​ൻ അ​ടി​യ​ന്ത​ര​മാ​യി സ്ഥാ​പി​ക്ക​ണ​മെ​ന്നും എം. ​വി​ജി​ൻ എം​എ​ൽ​എ ഉ​ന്ന​യി​ച്ചു.
വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ റോ​ഡി​ലോ ഓ​വു​ചാ​ലി​ലോ വീ​ണ് അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സാ​ങ്കേ​തി​ക​ത​ക​ൾ നോ​ക്കാ​തെ ഉ​ട​ൻ പ​രി​ഹാ​രം കാ​ണേ​ണ്ട​തു​ണ്ടെ​ന്ന് ത​ളി​പ്പ​റ​മ്പ് എം​എ​ൽ​എ ടി.​കെ. ഗോ​വി​ന്ദ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

കൂ​ടു​ത​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ സോ​ളാ​റി​ലേ​ക്ക് മാ​റു​മ്പോ​ൾ താ​ങ്ങാ​നു​ള്ള ശേ​ഷി ട്രാ​ൻ​സ്‌​ഫോ​മ​റു​ക​ൾ​ക്ക് ഇ​ല്ലെ​ന്നും ട്രാ​ൻ​സ്‌​ഫോ​മ​റു​ക​ളു​ടെ ശേ​ഷി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും ത​ല​ശേ​രി എം​എ​ൽ​എ കാ​രാ​യി രാ​ജ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
പാ​റാ​ട്, ക​ല്ലി​ക്ക​ണ്ടി ഭാ​ഗ​ത്ത് നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട 110 കെ​വി സ​ബ്‌​സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം കൂ​ത്തു​പ​റ​മ്പ് എം​എ​ൽ​എ പി.​കെ. പ്ര​വീ​ൺ ഉ​ന്ന​യി​ച്ചു. കോ​ള​യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ​ന​മേ​ഖ​ല​യി​ൽ കൂ​ടി ക​ട​ന്നു​പോ​കു​ന്ന വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് ചാ​ഞ്ഞ മ​രം വെ​ട്ടാ​ൻ വ​നം​വ​കു​പ്പ് അ​നു​മ​തി ആ​വ​ശ്യ​മാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം ഉ​ണ്ടാ​ക​ണ​മെ​ന്നും വി.​കെ. സ​നോ​ജ് എം​എ​ൽ​എ പ​റ​ഞ്ഞു. കാ​സ​ർ​ഗോ​ഡ് സ​ബ്‌​സ്റ്റേ​ഷ​നു​ക​ൾ കു​റ​വാ​ണെ​ന്നും ബോ​വി​ക്കാ​ന​ത്ത് സെ​ക്ഷ​ൻ ഓ​ഫീ​സ് സ്ഥാ​പി​ക്ക​ണ​മെ​ന്നും ഉ​ദു​മ എം​എ​ൽ​എ കെ. ​നീ​ല​ക​ണ്ഠ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

വ​യ​നാ​ട് ജി​ല്ല​യ്ക്ക് വൈ​ദ്യു​തി ഭ​വ​ൻ അ​ടി​യ​ന്ത​ര​മാ​യി വേ​ണ​മെ​ന്ന് സു​ൽ​ത്താ​ൻ​ബ​ത്തേ​രി എം​എ​ൽ​എ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. മൂ​ന്ന് ജി​ല്ല​ക​ളി​ലേ​യും പ്ര​ശ്‌​ന​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​ർ മ​ന്ത്രി​ക്ക് മു​മ്പാ​കെ ഉ​ന്ന​യി​ച്ചു. മ​ഴ​ക്കാ​ല​ത്ത് രാ​ത്രി​ക​ളി​ൽ ഒ​രു അ​ധി​ക ലൈ​ൻ​മാ​ന്‍റെ ഡ്യൂ​ട്ടി അ​നു​വ​ദി​ക്കാ​നു​ള്ള പ്ര​പ്പോ​സ​ൽ ത​യാ​റാ​ക്കി ന​ല്കാ​ൻ മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് നി​ർ​ദേ​ശം ന​ൽ​കി.

യോ​ഗ​ത്തി​ൽ എം​എ​ൽ​എ​മാ​രാ​യ കെ.​വി. സു​മേ​ഷ്, വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, വ​യ​നാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ൻ, കെ​എ​സ്ഇ​ബി നോ​ർ​ത്ത് മ​ല​ബാ​ർ റീ​ജ​ണ​ൽ ചീ​ഫ് എ​ൻ​ജി​നി​യ​ർ ടി.​എ​സ്. ജ​യ​ശ്രീ, മ​റ്റ് വൈ​ദ്യു​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Power sector Nattuvishesham District News

Recent News

Corehub Up