x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

30 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു


Published: June 13, 2026 12:38 AM IST | Updated: June 13, 2026 12:38 AM IST

പാ​ലാ സി​വി​ല്‍ സ്റ്റേ​ഷ​ന്‍ ജം​ഗ്ഷ​നി​ല്‍ റൗ​ണ്ടാ​ന​യും സൗ​ന്ദ​ര്യ​വ​ത്കര​ണ​വും

 

പാ​ലാ: കെ.​എം. മാ​ണി ബൈ​പാ​സ് റോ​ഡി​ലെ സി​വി​ല്‍ സ്റ്റേ​ഷ​ന്‍ ജം​ഗ്ഷ​നി​ല്‍ റൗ​ണ്ടാ​ന നി​ര്‍​മാ​ണ​ത്തി​നും സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​മാ​യി 30 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി ജോ​സ് കെ ​മാ​ണി എം​പി. പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നാ​ണ് തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി റൗ​ണ്ടാ​ന നി​ര്‍​മാ​ണം, ദി​ശാ​ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്ക​ല്‍, സ്ട്രീ​റ്റ് ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്ക​ല്‍, റൗ​ണ്ടാ​ന​യ്ക്കു​ള്ളി​ല്‍ ഹൈ​മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ക്ക​ല്‍ എ​ന്നി​വ ന​ട​പ്പാ​ക്കും. പ​ദ്ധ​തി​ക്ക് ഭ​ര​ണാ​നു​മ​തി​യും സാ​ങ്കേ​തി​കാ​നു​മ​തി​യും ഇ​തി​നോ​ട​കം ല​ഭി​ച്ചി​ട്ടു​ണ്ട്.

റൗ​ണ്ടാ​ന നി​ര്‍​മാ​ണ​ത്തി​നും സൗ​ന്ദ​ര്യ​വ​ലത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​മാ​യി 25 ല​ക്ഷം രൂ​പ​യും ഹൈ​മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​ന് അ​ഞ്ചു ല​ക്ഷം രൂ​പ​യും ഉ​ള്‍​പ്പെ​ടെ​യാ​ണ് 30 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. നി​ര്‍​മാ​ണച്ചു​മ​ത​ല പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​യാ​യ നാ​റ്റ്പാ​ക് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്തി​യി​രു​ന്നു. പ്ര​സ്തു​ത റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പ​ദ്ധ​തി​യു​ടെ ഡി​സൈ​ന്‍ ത​യാ​റാ​ക്കി​യ​ത്. നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ സി​വി​ല്‍ സ്റ്റേ​ഷ​ന്‍ ജം​ഗ്ഷ​നി​ലൂ​ടെ ദി​വ​സേ​ന യാ​ത്ര ചെ​യ്യു​ന്ന നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ള്‍ നേ​രി​ടു​ന്ന യാ​ത്രാ​ബു​ദ്ധി​മു​ട്ടു​ക​ള്‍​ക്കും ഗ​താ​ഗ​ത​ക്കു​രു​ക്കി​നും പ​രി​ഹാ​ര​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

Tags : Rs 30 lakh sanctioned Nattuvishesham District News

Recent News

Corehub Up