തൊടുപുഴ: പോലീസിന്റെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെ കരിങ്കുന്നം കുഴിമറ്റത്ത് വാടകവീട്ടില്‍നിന്നു മാരക ലഹരിയായ എംഡിഎംഎയുമായി യുവാവ് പിടിയിലായി. തൊടുപുഴ മുതലിയാര്‍മഠം കുഴിമറ്റത്ത് ശ്രീകുമാറിനെ (45) ആണ് കരിങ്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ പക്കില്‍നിന്ന് 5.610 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. വാടകവീട് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ വില്‍പ്പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
കരിങ്കുന്നം എസ്എച്ച്ഒ മഹേഷ് പിള്ളയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ എസ്ഐമാരായ പി.ജി. രാജേഷ്, അരുണ്‍ സി. ഗോവിന്ദ്, എഎസ്ഐമാരായ കെ.പി. അനില്‍, മജീഷ്, എസ്സിപിഒ ശ്യാം, സിപിഒമാരായ സുനീഷ്, അഞ്ജന എന്നിവര്‍ പങ്കെടുത്തു.
Tags : Nattuvishesham District News Youth arrested with MDMA