x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റൈ​സ് പ​ദ്ധ​തി: മെ​റി​റ്റ് അ​വാ​ര്‍​ഡ് വി​ത​ര​ണം


Published: June 12, 2026 11:03 PM IST | Updated: June 12, 2026 11:13 PM IST

തൊ​ടു​പു​ഴ: ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി ന​ട​പ്പാ​ക്കു​ന്ന റൈ​സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ല​സ്ടു, എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​ക​ളി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ക്കു​ന്ന തൊ​ടു​പു​ഴ, ദേ​വി​കു​ളം നി​യ​മ​സ​ഭാ മ​ണ്ഡ​ലംത​ല മെ​റി​റ്റ് അ​വാ​ര്‍​ഡ് വി​ത​ര​ണം 14, 15 തീയ​തി​ക​ളി​ല്‍ ന​ട​ക്കും.

ദേ​വി​കു​ളം നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത​ല അ​വാ​ര്‍​ഡ് വി​ത​ര​ണം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് അ​ടി​മാ​ലി വി​ശ്വ​ദീ​പ്തി സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ ന​ട​ക്കും. കേ​ര​ള പോ​ലീ​സ് അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ര്‍ കെ. ​സേ​തു​രാ​മ​ന്‍ അ​വാ​ര്‍​ഡ് വി​ത​ര​ണം നി​ര്‍​വ​ഹി​ക്കും.

തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ഉ​ദ്ഘാ​ട​നം15ന് ​രാ​വി​ലെ 11 ന് ​തൊ​ടു​പു​ഴ മ​ര്‍​ച്ച​ന്‍റ്​സ് ട്ര​സ്റ്റ് ഹാ​ളി​ല്‍ ന​ട​ക്കും. മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​കും. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന സ്റ്റേ​റ്റ് സി​ല​ബ​സ് സ്‌​കൂ​ളു​ക​ളി​ല്‍നി​ന്ന് പ്ല​സ്ടു, എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​ക​ളി​ലും സി​ബി​എ​സ്ഇ സ്‌​കൂ​ളു​ക​ളി​ല്‍നി​ന്ന് പ്ല​സ്ടു ​പ​രീ​ക്ഷ​യി​ലും എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി​യ മു​ഴു​വ​ന്‍ പ്ര​തി​ഭ​ക​ളെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ക്കും.

Tags : Nattuvishesham District News RICE Scheme

Recent News

Corehub Up