x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെകെ റോഡിൽ അപകടങ്ങൾ പതിവ്

വെബ് ഡെസ്ക്
Published: October 29, 2026 05:59 AM IST | Updated: October 29, 2026 05:59 AM IST

കെ​കെ റോ​ഡി​ലെ വ​ഴി​യോ​ര​ക​ച്ച​ട​വം.

പാ​മ്പാ​​ടി: കെ​​കെ റോ​​ഡി​​ലെ വ​​ഴി​​യോ​​ര ക​​ച്ച​​വ​​ടം അ​​പ​​ക​​ട​​ഭീ​​ഷ​​ണി​​യു​​യർ​​ത്തു​​ന്നു. പൊ​​തു​​വേ വീ​​തി കു​​റ​​ഞ്ഞ റോ​​ഡി​​ൽ വ​​ഴി​​യോ​​ര​​ക്ക​​ച്ച​​വ​​ട​​വും കൂ​​ടി​​യാ​​വു​​മ്പോ​​ൾ അ​​പ​​ക​​ട ഭീ​​ഷ​​ണി ഇ​​ര​​ട്ടി​​ക്കു​​ന്നു. വ​​ഴി​​യോ​​ര​​ക്ക​​ട​​ക​​ളി​​ൽ​​നി​​ന്നു സാ​​ധ​​ന​​ങ്ങ​​ൾ വാ​​ങ്ങു​​ന്ന​​തി​​നാ​​യി വാ​​ഹ​​ന​​ങ്ങ​​ളി​​ലെ​​ത്തു​​ന്ന​​വ​​ർ റോ​​ഡ് അ​​രി​​കി​​ൽ വാ​​ഹ​​ന​​ങ്ങ​​ൾ നി​​ർ​​ത്തു​​ന്ന​​ത് ഗ​​താ​​ഗ​​ത കു​​രു​​ക്കി​​ന് കാ​​ര​​ണ​​മാ​​കു​​ന്നു. വ​​ഴി​​യോ​​ര വാ​​ണി​​ഭം നി​​യ​​ന്ത്രി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​ത്തി​​ന് വ​​ർ​​ഷ​​ങ്ങ​​ളു​​ടെ പ​​ഴ​​ക്ക​​മു​​ണ്ടെ​​ങ്കി​​ലും പ​​ഞ്ചാ​​യ​​ത്ത് അ​​ധി​​കൃ​​ത​​ർ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​ന്നി​​ല്ലെ​​ന്ന് ആ​​ക്ഷേ​​പ​​മു​​ണ്ട്.

ഏ​​താ​​നും മാ​​സ​​ങ്ങ​​ൾ​​ക്കു മു​​മ്പ് വെ​​ള്ളൂ​​രി​​ൽ ഒ​​രു വ​​ഴി​​യോ​​ര​​ക്ക​​ട​​യി​​ലേ​​ക്ക് മി​​നി വാ​​ൻ ഇ​​ടി​​ച്ചു ക​​യ​​റി​​യി​​രു​​ന്നു. ദി​​നം​​പ്ര​​തി വ​​ഴി​​യോ​​ര​​ക്ക​​ട​​ക​​ളുടെയും വാ​​ഹ​​ന​​ങ്ങ​​ളി​​ൽ സാ​​ധ​​ന​​മെ​​ത്തി​​ച്ചു ക​​ച്ച​​വ​​ടം ന​​ട​​ത്തു​​ന്ന​​വ​​രു​​ടെ​യും എ​​ണ്ണം വ​​ർ​​ധി​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ലും അ​​ധി​​കൃ​​ത​​രു​​ടെ ഭാ​​ഗ​​ത്തു​​നി​​ന്നു ന​​ട​​പ​​ടി ഉ​​ണ്ടാ​​കു​​ന്നി​​ല്ല.

വെ​​ള്ളൂ​​ർ മു​​ത​​ൽ ആ​​ലാം​​പ​​ള്ളി വ​​രെ​​യു​​ള്ള ഭാ​​ഗ​​ത്താ​​ണ് വ​​ഴി​​യോ​​ര​​ക്ക​​ച്ച​​വ​​ട​​ങ്ങ​​ൾ കൂ​​ടു​​ത​​ലാ​​യി ന​​ട​​ക്കു​​ന്ന​​ത്.​ബ​​സ് സ്റ്റോ​​പ്പു​​ക​​ളി​​ല​​ട​​ക്കം വ​​ഴി​​വാ​​ണി​​ഭ​​ങ്ങ​​ൾ തി​​ങ്ങി​​യ​​തി​​നാ​​ൽ പ​​ല ഭാ​​ഗ​​ത്തും ബ​​സു​​ക​​ൾ റോ​​ഡി​​ന്‍റെ ന​​ടു​​വി​​ൽ നി​​ർ​​ത്തി ആ​​ളു​​ക​​ളെ ഇ​​റ​​ക്കേ​​ണ്ട അ​​വ​​സ്ഥ​​യി​​ലാ​​ണ്.

ന‌​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യം ശ​ക്തം

വ​​ഴി​​യോ​​ര വ്യാ​​പാ​​ര​​ങ്ങ​​ൾ​​ക്കൊ​​പ്പം റോ​​ഡ​​രി​​കി​​ലെ അ​​ന​​ധി​​കൃ​​ത പാ​​ർ​​ക്കിം​​ഗും അ​​പ​​ക​​ട ഭീ​​ഷ​​ണി ഉ​​യ​​ർ​​ത്തു​​ന്നു.
ശബരിമല മ​​ണ്ഡ​​ല​​കാ​​ലം ആ​​കു​​ന്പോ​​ൾ കെ​​കെ റോ​​ഡി​​ൽ തി​​ര​​ക്ക് വ​​ള​​രെ​​യ​​ധി​​കം വ​​ർ​​ധി​​ക്കു​​ന്ന​​തി​​നാ​​ൽ അ​​ന​​ധി​​കൃ​​ത വ്യാ​​പാ​​ര​​ങ്ങ​​ൾ​​ക്കെ​​തി​​രേ​​യും അ​​ന​​ധി​​കൃ​​ത വാ​​ഹ​​ന പാ​​ർ​​ക്കിം​​ഗി​​നെ​​തി​​രേയും ന​​ട​​പ​​ടി വേ​​ണ​​മെ​​ന്നാ​​ണ് നാ​ട്ടു​കാ​രു​ടെ ആ​​വ​​ശ്യം.

Tags :

Recent News

Corehub Up