ശ്രീരാമകൃഷ്ണ എൻജിനിയറിംഗ് കോളജ്, മാത്വർക്ക്സ് ഇന്ത്യ അധികൃതർ ധാരണാപത്രം കൈമാറിയപ്പോൾ.
കോയമ്പത്തൂർ: ശ്രീരാമകൃഷ്ണ എൻജിനീയറിംഗ് കോളജിൽ മാത്വർക്ക്സുമായി സഹകരിച്ച് 450 എൻജിനിയറിംഗ് വിദ്യാർഥികൾക്ക് ആധുനിക പരിശീലനം നൽകുന്ന പദ്ധതിക്ക് തുടക്കമായി.
ആധുനിക എൻജിനിയറിംഗ് സാങ്കേതികവിദ്യകളിൽ പ്രായോഗിക പരിജ്ഞാനം നേടാൻ സഹായിക്കുന്നതാണ് പദ്ധതി. എസ്എൻആർ സൺസ് ട്രസ്റ്റിന്റെ ഇടപെടലിലൂടെ നടപ്പാക്കുന്ന പദ്ധതിയെക്കുറിച്ച് മാത്വർക്ക്സ് ഇന്ത്യയുടെ വിദ്യാഭ്യാസ വിഭാഗം ഡയറക്ടർ സന്തൻ പ്രഭാമണിക് വിശദീകരിച്ചു.
എൻജിനിയറിംഗ് വിദ്യാർഥികളുടെ സാങ്കേതിക നൈപുണ്യം വർധിപ്പിക്കുകയും തൊഴിൽസാധ്യതകൾ മെച്ചപ്പെടുത്തുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.
Tags :