മജിസ്ട്രേറ്റ് ദിലീപ് കെ കൈനിക്കര ഐഎഎസ് അധ്യാപകരോടും കുട്ടികളോടുമൊപ്പം.
ചങ്ങനാശേരി: സെന്റ് ആന്‍സ് ഗേള്‍സ് ഹൈസ്കൂളില്‍ ആരംഭിച്ച ചാറ്റ് വിത്ത് എന്ന പദ്ധതിയുടെ ഉദ്ഘാടകനായി എത്തിയത് ശബരിമല അഡീഷണല്‍ ഡിസ്റ്റിക് മജിസ്ട്രേറ്റ് ദിലീപ് കെ കൈനിക്കര ഐഎഎസ്.
കുട്ടികളുടെ കുസൃതി ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്കി പ്രതിമാസ സംവാദപരിപാടി ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ അന്‍സ എഫ്സി സി അധ്യക്ഷത വഹിച്ചു. സബീഷ് നെടുംപറമ്പിൽ, ജയ്മോള്‍ മാത്യു, സിയ റോസ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
ശബരിമലയിലെ വിവാദങ്ങൾ, സിവില്‍ സര്‍വ്വീസുകാരന്റെ ആത്മസംഘര്‍ഷങ്ങള്‍, കോര്‍പ്പറേറ്റ് കമ്പനിയിലെ ജോലി ഉപേക്ഷിച്ച് ഐഎഎസ് തിരഞ്ഞെടുത്തതിന് പിന്നിലെ യഥാര്‍ത്ഥ കാരണം, പൊതുഭരണ രംഗത്ത് എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തേണ്ടത് എങ്ങളെ തുടങ്ങി കുട്ടികളുടെ ചോദ്യങ്ങര്‍ക്ക് ദിലീപ് കെ. കൈനിക്കര ഉത്തരം നല്കി. ഇവയൊന്നും കുസൃതി ചോദ്യങ്ങളല്ലന്ന് അദ്ദേഹം പറഞ്ഞു.
Tags :