തൊടുപുഴ: കരിങ്കുന്നം പുത്തന്‍പള്ളി ജംഗ്ഷനില്‍ സ്വകാര്യബസിടിച്ച് ഇരുചക്രവാഹന യാത്രക്കാരന് മരിച്ചു. വെള്ളത്തൂവല്‍ ശല്യംപാറ ഓലിക്കല്‍ എല്‍ദോസ് മത്തായി (67) ആണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ തൊടുപുഴ-പാലാ റൂട്ടിലായിരുന്നു അപകടം. പഴയമറ്റം റോഡില്‍നിന്നു സ്കൂട്ടറില്‍ എത്തിയ എല്‍ദോസ് മറുഭാഗത്തേക്ക് പ്രവേശിക്കാന്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ പാലായിലേക്കു പോയ സ്വകാര്യബസ് ഇടിക്കുകയായിരുന്നു. ബസ് ശരീരത്തൂടെ കയറിയിറങ്ങിയ എല്‍ദോസ് സംഭവസ്ഥലത്തുതന്നെ മരിച്ചു.
ഭാര്യ മരിച്ചശേഷം ശല്യാംപാറയില്നിന്നു കരിങ്കുന്നത്തെത്തി ലോട്ടറിക്കച്ചവടം നടത്തിവരികയായിരുന്നു. അഴകുംപാറ ഭാഗത്ത് വാടകവീട്ടിലാണ് താമസിച്ചിരുന്നത്. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ഭാര്യ പരേതയായ ചിന്നമ്മ. മക്കള്‍: ലൈജു, ലിന്‍സി. മരുമക്കള്‍: ജിജി, അജയന്.