x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ള​ക്‌ടറേ​റ്റോ ആക്രിക്കടയോ? കളക്‌ടറേറ്റ് പരിസരത്ത് പാ​​ര്‍​ക്കിം​​ഗ് സൗ​​ക​​ര്യ​​ം നഷ്ടപ്പെടുത്തി ഉപയോഗശൂന്യമായ വാഹനങ്ങൾ 


Published: June 12, 2026 05:52 AM IST | Updated: June 12, 2026 05:52 AM IST

കോ​​ട്ട​​യം: ക​​ള​​ക്ട​​റേ​​റ്റ് പ​​രി​​സ​​ര​​ത്ത് ഉ​​പ​​യോ​​ഗ​​ശൂ​​ന്യ​​മാ​​യ സ​​ര്‍​ക്കാ​​ര്‍ വാ​​ഹ​​ന​​ങ്ങ​​ള്‍ കി​​ട​​ക്കു​​ന്ന​​ത് സ​​ന്ദ​​ര്‍​ശ​​ക​​രു​​ടെ പാ​​ര്‍​ക്കിം​​ഗ് സൗ​​ക​​ര്യ​​ത്തി​​ന് ബു​​ദ്ധി​​മു​​ട്ട് സൃ​​ഷ്‌​ടി​​ക്കു​​ന്ന​​താ​​യി പ​​രാ​​തി.

വി​​വി​​ധ വ​​കു​​പ്പു​​ക​​ളു​​ടെ കാ​​ല​​പ്പ​​ഴ​​ക്കം ചെ​​ന്ന ഉ​​പ​​യോ​​ഗ​​ശൂ​​ന്യ​​മാ​​യ വാ​​ഹ​​ന​​ങ്ങ​​ളാ​​ണ് ക​​ള​​ക്ട​​റേ​​റ്റ് പ​​രി​​സ​​ര​​ത്ത് നി​​ര​​ത്തി​വ​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഇ​​താ​​ണ് ക​​ള​​ക്ട​​റേ​​റ്റി​​ലേ​​ക്ക് എ​​ത്തു​​ന്ന​​വ​​രു​​ടെ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ പാ​​ര്‍​ക്കിം​​ഗി​​ന് അ​​സൗ​​ക​​ര്യം സൃ​​ഷ്‌​ടി​​ക്കു​​ന്ന​​ത്. ഇ​​തു മാ​​ത്ര​​മ​​ല്ല ക​​ള​​ക്ട​​റേ​​റ്റ് പ​​രി​​സ​​ര​​ത്തി​​ന്‍റെ ശു​​ചി​​ത്വ​​വും സൗ​​ന്ദ​​ര്യ​​വും ന​​ഷ്ട​​പ്പെ​​ടു​​ത്തു​​ന്നെ​​ന്നാ​​ണ് പൊ​​തു​​ജ​​ന​​ങ്ങ​​ളു​​ടെ ആ​​ക്ഷേ​​പം. ഉ​​പ​​യോ​​ഗ​​ശൂ​​ന്യ​​മാ​​യ വാ​​ഹ​​ന​​ങ്ങ​​ള്‍ നീ​​ക്കം ചെ​​യ്ത് അ​​വ നി​​യ​​മാ​​നു​​സൃ​​ത​​മാ​​യി ലേ​​ലം ചെ​​യ്യു​​ക​​യോ സ്‌​​ക്രാ​​പ്പ് ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കു​​ക​​യോ ചെ​​യ്യ​​ണ​​മെ​​ന്നും ഇ​​വ​​ര്‍ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു.

മോ​​ട്ടോ​​ര്‍ വാ​​ഹ​​ന വ​​കു​​പ്പി​​ന്‍റെ ചി​​ല വാ​​ഹ​​ന​​ങ്ങ​​ളും ഇ​​തി​​ല്‍ ഉ​​ള്‍​പ്പെ​​ട്ടി​​ട്ടു​​ണ്ടെ​​ന്നാ​​ണ് സൂ​​ച​​ന. ഒ​​രു സ്വ​​കാ​​ര്യ വ്യ​​ക്തി​​ക്ക് ത​​ന്‍റെ ഉ​​പ​​യോ​​ഗ​​ശൂ​​ന്യ​​മാ​​യ വാ​​ഹ​​നം പൊ​​ളി​​ച്ചു​​നീ​​ക്കു​​ന്ന​​തി​​ന് നി​​യ​​മാ​​നു​​സൃ​​ത​​മാ​​യ ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ളും മോ​​ട്ടോ​​ര്‍ വാ​​ഹ​​ന വ​​കു​​പ്പി​​ന്‍റെ അ​​നു​​മ​​തി​​യും ആ​​വ​​ശ്യ​​മാ​​ണ്. നി​​യ​​മ​​ങ്ങ​​ള്‍ ന​​ട​​പ്പാ​​ക്കേ​​ണ്ട സ​​ര്‍​ക്കാ​​ര്‍ വ​​കു​​പ്പു​​ക​​ളു​​ടെ ത​​ന്നെ ഉ​​പ​​യോ​​ഗ​​ശൂ​​ന്യ​​മാ​​യ വാ​​ഹ​​ന​​ങ്ങ​​ള്‍ വ​​ര്‍​ഷ​​ങ്ങ​​ളാ​​യി വെ​റു​തേ​യി​ട്ടി​രി​ക്കു​ന്ന​ത് ഇ​​ര​​ട്ട​​ത്താ​​പ്പാ​​ണെ​​ന്ന വി​​മ​​ര്‍​ശ​​ന​​വും ഉ​​യ​​രു​​ന്നു​​ണ്ട്.

സ​​ര്‍​ക്കാ​​ര്‍ ഓ​​ഫീ​​സു​​ക​​ളു​​ടെ പ​​രി​​സ​​രം പൊ​​തു​​ജ​​ന​​ങ്ങ​​ള്‍​ക്ക് മാ​​തൃ​​ക​​യാ​​കേ​​ണ്ട​​താ​​ണെ​​ന്നും നി​​യ​​മം ന​​ട​​പ്പാ​​ക്കു​​ന്ന വ​​കു​​പ്പു​​ക​​ള്‍ ത​​ന്നെ ത​​ങ്ങ​​ളു​​ടെ പ​​രി​​സ​​രം വൃ​​ത്തി​​ഹീ​​ന​​മാ​​കാ​​ന്‍ അ​​നു​​വ​​ദി​​ക്കു​​ന്ന​​ത് ഉ​​ചി​​ത​​മ​​ല്ലെ​​ന്നും സാ​​മൂ​​ഹി​​ക പ്ര​​വ​​ര്‍​ത്ത​​ക​​രും സ​​ന്ദ​​ര്‍​ശ​​ക​​രും ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു. വ​​ര്‍​ഷ​​ങ്ങ​​ളോ​​ളം സ​​ര്‍​ക്കാ​​ര്‍ സേ​​വ​​ന​​ത്തി​​നാ​​യി ഉ​​പ​​യോ​​ഗി​​ച്ച വാ​​ഹ​​ന​​ങ്ങ​​ളെ ഇ​​ത്ത​​ര​​ത്തി​​ല്‍ അ​​വ​​ഗ​​ണി​​ച്ച് ഉ​​പേ​​ക്ഷി​​ക്കു​​ന്ന​​തി​​ന് പ​​ക​​രം മാ​​ന്യ​​മാ​​യ രീ​​തി​​യി​​ല്‍ തു​​ട​​ര്‍​ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വും ശ​​ക്ത​​മാ​​കു​​ക​​യാ​​ണ്.

അ​​തേ​​സ​​മ​​യം ക​​ള​​ക്​​ട്രേ​​റ്റ് വ​ള​പ്പി​നു​​ള്ളി​​ലെ വാ​​ഹ​​ന​​ങ്ങ​​ള്‍ പാ​​ര്‍​ക്ക് ചെ​​യ്യു​​ന്ന സ്ഥ​​ല​​ത്ത് പ്ലാ​​വി​​ല്‍നി​​ന്നും മാ​​വി​​ല്‍ നി​​ന്നു​​മു​​ള്ള ഇ​​ല​​ക​​ളും ക​​മ്പു​​ക​​ളും പ​​ഴു​​ത്ത ച​​ക്ക​​യും മാ​​ങ്ങ​​യും നി​​ല​​ത്ത് വീ​​ണു അ​​ഴു​​കി കി​​ട​​ക്കു​​ക​​യാ​​ണെ​​ന്നും പ​​രാ​​തി​​യു​​ണ്ട്.
അ​​ടി​​യ​​ന്ത​​ര​​മാ​​യി ഇ​​തി​​നു പ​​രി​​ഹാ​​ര​​മു​​ണ്ടാ​​ക്ക​​ണ​​മെ​​ന്നും ആ​​വ​​ശ്യം ഉ​​യ​​ര്‍​ന്നി​​ട്ടു​​ണ്ട്.

Tags : nattu vishesham Collectorate or Akrikada?

Recent News

Corehub Up