x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​ൽ​ത്താ​നി​യ കോ​ള​നി​യി​ലെ പൊ​തുകി​ണ​ർ സ്വ​കാ​ര്യവ്യ​ക്തി​ക്ക് ക​രാ​ർ ന​ൽ​കി​യ​താ​യി പ​രാ​തി


Published: April 19, 2026 06:24 AM IST | Updated: April 19, 2026 06:24 AM IST

ഉ​പ്പു​ത​റ: പു​ല്ലു​മേ​ട് സു​ൽ​ത്താ​നി​യാ​യി​ൽ പൊ​തുകി​ണ​ർ സ്വ​കാ​ര്യവ്യ​ക്തി​ക്ക് ക​രാ​ർ ന​ൽ​കി​യ​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി കോ​ള​നിവാ​സി​ക​ൾ. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ് ഏ​ലം ന​ന​യ്ക്കാ​ൻ അ​യ്യ​പ്പ​ൻ​കോ​വി​ൽ പ​ഞ്ചാ​യ​ത്ത്, സ്വ​കാ​ര്യവ്യ​ക്തി​ക്ക് കി​ണ​ർ ക​രാ​ർ ന​ൽ​കി​യ​ത്. കോ​ള​നിവാ​സി​ക​ൾ വ​സ്ത്ര​ങ്ങ​ൾ അ​ല​ക്കാ​നും കു​ളി​ക്കാ​നും ഉ​പ​യോ​ഗി​ക്കു​ന്ന കി​ണ​റാ​ണ് പ​ഞ്ചാ​യ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​ക്കു ന​ൽ​കി​യ​ത്. പു​ല്ലു​മേ​ട് സു​ൽ​ത്താ​നി​യാ​യി​ൽ 1975 മു​ത​ലു​ള്ള പൊ​തു കി​ണ​റാ​ണ് അ​യ്യ​പ്പ​ൻ​കോ​വി​ൽ പ​ഞ്ചാ​യ​ത്ത് വ​ർ​ഷം 32,000 രൂ​പ​യ്ക്ക് ക​രാ​ർ ന​ൽ​കി​യ​ത്.

പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി രാ​ഷ്്‌ട്രീയ വി​രോ​ധം തീ​ർ​ക്കാ​നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന കി​ണ​ർ സ്വ​കാ​ര്യ വ്യ​ക്തി​ക്ക് ക​രാ​ർ ന​ൽ​കി​യ​തെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് പൈ​പ്പി​ടാ​ൻ പോ​ലീ​സു​മാ​യി പ​ഞ്ചാ​യത്ത് അധി​കൃ​ത​രും ക​രാ​റു​കാ​ര​നും എ​ത്തി​യെ​ങ്കി​ലും കോ​ള​നി വാ​സി​ക​ൾ ത​ട​ഞ്ഞു. കോ​ള​നി​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെത്തുട​ർ​ന്ന് സം​ഘം തി​രി​കെപ്പോ​യി.

Tags : nattu vishesham Complaint alleges Sultania Colony

Recent News

Corehub Up