തൃക്കരിപ്പൂർ: ദേശീയ ലങ്കാടി ചാമ്പ്യൻഷിപ്പിൽ മികച്ച വിജയം നേടിയ താരങ്ങൾക്കും പരിശീലകർക്കും ജില്ല ലങ്കാടി അസോസിയേഷന്റെ അനുമോദനം. ആയിറ്റിയിൽ നടന്ന അനുമോദനയോഗം സംസ്ഥാന സ്പോർട്സ് കൗൺസിൽ നിർവാഹക സമിതി അംഗം പി.പി. അശോകൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ ലങ്കാടി അസോസിയേഷൻ പ്രസിഡന്റ് ടി.വി. ചന്ദ്രദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.വി. ഗോപാലൻ, ടെക്നിക്കൽ ഡയറക്ടറും മുഖ്യ പരിശീലകനുമായ സുജേഷ് കൃഷ്ണൻ, ജില്ലാ ഭാരവാഹികളായ ഷെരീഫ് മാടാപ്പുറം, ഇ.വി. അമുദബായ്, രാജൻ എടാട്ടുമ്മൽ, സിദ്ദിഖ് ചക്കര, എം.വി. അശോകൻ എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham domestic Sri Lankan winners