x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ടെ​യ്ന​ർ വൈ​ദ്യു​ത ലൈ​ൻ ത​ക​ർ​ത്ത് റോ​ഡി​ൽ കു​ടു​ങ്ങി; വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി


Published: July 8, 2026 10:45 PM IST | Updated: July 8, 2026 10:45 PM IST

അ​മ്പ​ല​പ്പു​ഴ: ക​ണ്ടെ​യ്ന​ർ വൈ​ദ്യു​ത ലൈ​ൻ ത​ക​ർ​ത്ത് റോ​ഡി​ന് കു​റു​കെ കി​ട​ന്നു. വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യി. ദേ​ശീ​യപാ​ത​യി​ൽ വ​ള​ഞ്ഞ വ​ഴി എ​സ്എ​ൻ ക​വ​ല​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. വ​ട​ക്കു ഭാ​ഗ​ത്തു നി​ന്ന് ക​ഞ്ഞി​പ്പാ​ടം റോ​ഡി​ലേ​ക്ക് തി​രി​ഞ്ഞ ക​ണ്ടെ​യ്ന​ർ റോ​ഡി​ന് കു​റു​കെ മു​ക​ളി​ൽ കി​ട​ന്ന വൈ​ദ്യു​ത ലൈ​നു​ക​ളി​ലു​ട​ക്കു​ക​യാ​യി​രു​ന്നു.

ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നുശേ​ഷം വാ​ഹ​ന​ത്തി​ൽ കു​ടു​ങ്ങി​യ വൈ​ദ്യു​ത​ലൈ​ൻ ക​മ്പി​ക​ൾ ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് നീ​ക്കി​യശേ​ഷ​മാ​ണ് അ​പ​ക​ടഭീ​ഷ​ണി ഒ​ഴി​വാ​യ​ത്. സ​മീ​പ​ത്തെ ഗോ​ഡൗ​ണി​ൽനി​ന്ന് പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ ക​യ​റ്റു​മ​തി​ക്കാ​യി കൊ​ണ്ടു​പോ​കാ​നെ​ത്തി​യ ക​ണ്ടെ​യ്ന​റാ​ണ് ദു​ര​ന്ത ഭീ​തി​യി​ലാ​ക്കി​യ​ത്.

ഈ ​സ​മ​യം കെ​എ​സ്ആ​ർ​ടി​സി, സ്കൂ​ൾ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ഏ​റെ സ​മ​യം ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പ്പെ​ട്ടു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ഈ ​പ്ര​ദേ​ശ​ത്ത് വൈ​ദ്യു​ത ബ​ന്ധ​വും ത​ക​ർ​ന്നു.

Tags :

Recent News

Corehub Up